By
 
വെളുത്തുള്ളി ചമ്മന്തി

ഇത്തിരി സ്പൈസിയാണ് എരിവ് ഇഷ്ടമുള്ളവർ ഉണ്ടാക്കിയാൽ മതി നല്ല ചൂട് ചോറിനൊപ്പം വെളുത്തുള്ളി ചമ്മന്തിയും ഇച്ചരെ നെയ്യും കൂടി ഇളക്കി കഴിച്ചാലുണ്ടല്ലോ .. പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല😛....... എരിച്ചിട്ടേ കണ്ണിൽ നിറയെ വെള്ളം ആരിക്കും😜

ചേരുവകൾ
വെളുത്തുള്ളി സ്കിൻ കളഞ്ഞത് 20 അല്ലി
മുളക് പൊടി 2 ടേബിൾ സ്പൂൺ (ആവശ്യത്തിന്)
വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ (ഇത്തിരി കൂടുതൽ വേണം ഈ ചമ്മന്തിക്ക് )
ഉപ്പ് ആവശ്യത്തിന്
പുളി വേണ്ടുന്നവർക്ക് ചേർക്കാം

ചെയ്യുന്ന വിധം
വെളുത്തുള്ളി ചതച്ച് എടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, മുളക് പൊടിയും ചേർത്ത് കൈ വച്ച് ഞെരടി യോജിപ്പിക്കുക. ഒരു പാൻ വച്ച് വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചമ്മന്തി ഇതിലേക്കിട്ട് ചെറുതീയിൽ 3, 4 മിനിട്ട് ഇളക്കി ചൂടാക്കി തീ ഓഫ് ചെയ്യാം .. കുറച്ച് ദിവസം കേടാകാതെയിരിക്കും

ഇങ്ങനെ ഇഷ്ടമല്ലങ്കിൽ വെളുത്തുള്ളി ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഇതിലേക്ക് മുളക് പൊടി ചേർത്തും ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم