By
Cheera Thandu Sambar ചീര തണ്ടു സാംബാർ

ഞാൻ ചുമന്ന ചീര തണ്ടു ആണ് ഉപയോഗിച്ചത്.
ചീരത്തണ്ടു അഞ്ചാറു സെന്റിമീറ്റർ നീളത്തിൽ മുറിക്കുക.അതിനെ തൊലി ഊരി കളയുക (മൂത്ത ചീരത്തണ്ടു ആണെങ്കിൽ)

ഉണ്ടാക്കിയ വിധം:
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അല്പം സാംബാർ കായം ഇടുക.കടുക് പൊട്ടിക്കുക.വലുതായി അരിഞ്ഞ സവാള അല്പം വെളുത്തുള്ളി രണ്ടുമൂന്നു പച്ചമുളക് കറിവേപ്പില ഇട്ടു വഴറ്റുക.ഉപ്പ് സമ്ബർ പൊടി ഇട്ടു വഴറ്റുക.ഇനിയും ചീരത്തണ്ടു ഇടുക.രണ്ടു തക്കാളി അരിഞ്ഞതും ചേർത്ത് ഇളക്കി വെള്ളം ചേർത്ത് വേവിക്കുക.അല്പം വാളൻ പുളി വെള്ളത്തിൽ ഇട്ടു പിഴിഞ്ഞ് ചേർക്കുക.ചാറും ഉപ്പും ഒക്കെ അഡ്ജസ്റ്റ് ചെയ്‌യുക

വേണംഎങ്കിൽ പരിപ്പ് വേവിച്ചതും ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم