By
ചില്ലി ഗോബി

കോളിഫ്ളവറിനു പകരം ചിക്കൻ, ഫിഷ്, ബീഫ് ഒക്കെ എടുത്താൽ അതാതു ചില്ലി ആയി 
Batter ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ 
മൈദ - അര കപ്പ്
കോൺഫ്ളവർ - അര കപ്പ്
സോയ സോസ് - 1 spoon
കാശ്മീരി ചില്ലി -1spoon
ഉപ്പു -പാകത്തിന്
മുട്ട /അല്ലെങ്കിൽ വെള്ളം ഒഴിച്ചു ഇത്രെയും സാധനങ്ങൾ നല്ല കട്ടിയിൽ കലക്കുക.
ഇതിലേക്ക് കോളിഫ്‌ളവർ അടർത്തി ഇട്ടു 1മണിക്കൂർ വെച്ചു നല്ല ചൂടായ എണ്ണയിൽ വറുത്തു കോരി എടുക്കുക. 

ചില്ലി ഗോപി ഉണ്ടാക്കാൻ 
1)വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -1ടേബിൾ spoon
2)ഇഞ്ചി അരിഞ്ഞത് -,1ടേബിൾ spoon
3)പച്ചമുളക് ചെറുതായി അരിഞ്ഞത് -3എണ്ണം
4)സവാള -1ചതുരം അല്ലെങ്കിൽ ക്യൂബ് ആയി മുറിച്ചത്
5)ക്യാപ്സിക്കും -1ക്യൂബ് ആയി മുറിച്ചത്
ഇത്രയും സാധനങ്ങൾ ഈ ഓർഡറിൽ എണ്ണയിൽ ഓരോന്നായി ഇട്ടു വഴറ്റുക. ഇതിലെക്ക് താഴെ പറയുന്ന സാധനങ്ങൾ ചേർക്കുക.
സോയാസോസ് -1ടേബിൾ സ്പൂൺ
ചില്ലി സോസ് -2സ്പൂൺ
ടൊമാറ്റോ സോസ് -a ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി -2സ്പൂൺ
വിനാഗിരി -1സ്പൂൺ
പഞ്ചസാര -അര സ്പൂൺ
നന്നായി ഇളക്കി വറുത്തു വെച്ച കോളിഫ്‌ളവർ ഇതിൽ ഇട്ടു നന്നായി ഇളക്കുക.
ഇതിലേക്ക് ഒരു സ്പൂൺ കോൺഫ്ലവർ അര cup വെള്ളത്തിൽ കലക്കി ഒഴിക്കുക.
നന്നായി കട്ടി ആയി വരുമ്പോൾ സ്പ്രിങ് ഒനിയൻ മുറിച്ചത് അരിഞ്ഞു ഉപയോഗിക്കാം.
ഉപ്പു അവസാനം നോക്കിയിട്ട് ചേർത്താൽ മത്തി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم