By

മസാലപ്പൂരി

ഗോതമ്പുപൊടി . 2 cup
റവ . 1 tspn
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് . രണ്ടു ഇടത്തരം
സവാള .1/2 മുറി
മഞ്ഞൾപ്പൊടി . 1/2 tspn
മുളക് പൊടി .1 1/2 tspn വരെ
ഗരം മസാല പൊടി .1 1/2 tspn
ജീരകം ചതച്ചത് .1/2 tspn
മല്ലിയില അരിഞ്ഞത് . 1 tbl spn
കസൂരി മേത്തി . 2 നുള്ള് (optional. )
ഉപ്പ് ,വെളളം
എണ്ണ

ഗോതമ്പുപൊടിയിലേക്ക് റവ ,സവാള ,മഞ്ഞൾ ,മുളക് ,ഗരം മസാല, ജീരകം ,മല്ലിയില ,കസൂരി മേത്തി ,ഉപ്പ് ചേർത്ത് നന്നായി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുക . ഇതിലേക്ക് പുഴുങ്ങി പൊടിച്ച കിഴങ്ങും ചേർത്ത് യോജിപ്പിക്കുക .കുറേശ്ശേ വെള്ളം തളിച്ചു നന്നായി കുഴച്ച് പൂരിക്കുള്ള മാവ് തയ്യാറാക്കുക .അല്പം എണ്ണ കൂടി ഒഴിച്ച് കുഴച്ച് ഒരു 15 മിനിട്ട് മാവ് മാറ്റിവെക്കുക .പിന്നീട് പൂരി പരത്തി എണ്ണയിൽ വറുത്ത് കോരാം. ചൂടോടെ കഴിക്കാം .ഉരുളക്കിഴങ്ങ് ചേർത്തിരിക്കുന്നത് കൊണ്ട് വേഗം തണുക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم