By
ചപ്പാത്തി നൂഡിൽസ് /chappathi noodles

ബാക്കി വരുന്ന ചപ്പാത്തി കൊണ്ടു ഒരു ചെറിയ ട്വിസ്റ്റ്.കുട്ടികളുടെ ടിഫിൻ ബോക്‌സിലേക്ക് ചേര്‍ക്കാന്‍ പറ്റിയ ഒരു ഡിഷ് ആണിത്.ചപ്പാത്തി വീട്ടില്‍ ബാക്കിവന്നാല്‍ അതിനെ ഗുണകരമായി ഉപയോഗിക്കുകയും ചെയ്യാം.

ചേരുവകൾ

ചപ്പാത്തി -5
സവാള -2
ക്യാരറ്റ് -1 ചെറുത്
ക്യാപ്സിക്കം -1 ചെറുത്
കാബേജ് - ആവശ്യത്തിന്
തക്കാളി - 1 കുരു മാറ്റിയത്
സോയസോസ്
തക്കാളി സോസ് -1 tsp വീതം
എണ്ണ -പാകത്തിന്
ഉപ്പ് പാകത്തിനു
മുളകുപൊടി - 1/4 tsp

പാകം ചെയ്യുന്ന വിധം

കുറച്ചു എണ്ണയിൽ സവാള,കാരറ്റ്,കാപ്സികം,തക്കാളി,ക്യാബേജ് ഇവ നീളത്തില്‍ അരിഞ്ഞു വഴറ്റുക 3-4 മിനിറ്റ് വഴറ്റിയ ശേഷം സോയ സോസ്,തക്കാളി സോസ്,മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇതിലേക്കു ചപ്പാത്തി മടക്കി നീളത്തിൽ നുറുക്കിയത് ചേർത്തു യോജിപ്പിക്കുക.ചപ്പാത്തി നൂഡിൽസ് റെഡി..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم