കൊഞ്ച് മുരിങ്ങക്ക,തക്കാളി കറി
By : Sree Harish
വളരെ സ്വാദിഷ്ട്ടമായ കൊഞ്ച് കറി. ചോറിന്റെ കൂടെ നല്ലൊരു ഒഴിച്ചു കറിയാണ്.ഗ്രേവി കുറച്ചു വറ്റിച്ചു തിക്ക് ആക്കുകയാണെങ്കിൽ ചപ്പാത്തിക്കും അപ്പത്തിനും പുട്ടിനും പറ്റിയ കറിയാണ്.
കൊഞ്ച് -10-15 എണ്ണം മതിയാകും
സവാള ചെറുതായി അരിഞ്ഞത് -1
ഇഞ്ചി / വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -5 (എരിവനുസരിച്ച്)
തക്കാളി-2 (നാലായി മുറിച്ചത് )
മുരിങ്ങക്കായ - 4-5 കഷ്ണം
മുളകുപൊടി - 1 ടി സ്പൂൺ
മല്ലിപ്പൊടി -1 1/ 2 ടി സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടി സ്പൂൺ
പെരുംജീരകം പൊടിച്ചത് -1/ 2 സ്പൂൺ
ഒരു പിടി തേങ്ങ തിരുങ്ങി നന്നായി അരച്ചത് or അരക്കപ്പ് തേങ്ങാപ്പാൽ
ഉപ്പ് ,എണ്ണ, വെള്ളം,കവിവേപ്പില,കടുക് ,വറ്റൽ മുളക് - ആവശ്യത്തിനു.
ഇത്രയും സാധനങ്ങൾ ആണ് വേണ്ടത് .
തയ്യാറാക്കുന്ന വിധം
************************** ***
പാനിൽ എണ്ണ ചൂടായി കടുകുപൊട്ടിയ ശേഷം വറ്റൽമുളകും കറിവേപ്പിലയും ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റുക.ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് തേങ്ങ അരച്ചതും തക്കാളിയും കൊഞ്ചും മുരിങ്ങക്കയും ചേർത്ത് പത്തു മിനിട്ട് വേവിച്ചെടുക്കുക. അര ടി സ്പൂൺ പെരും ജീരകപ്പൊടി ചേർത്തിളക്കി വാങ്ങാം.തേങ്ങാപ്പാൽ ചേർത്താണ് തയ്യാറാക്കുന്നതെങ്കിൽ മസാല വഴറ്റിയതും കൊഞ്ചും തക്കാളിയും അല്പ്പം വെള്ളമൊഴിച്ച് വേവിച്ച ശേഷം കുറുകുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് വാങ്ങാം. നന്ദി സുഹൃത്തുക്കളെ !

**************************

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes