ഇനി ചോറ് മിച്ചം വന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ: അധികപേർക്കും അറിയാമായിരിക്കും.. അറിയാത്തവർക്കിരിക്കട്ടെ... എന്നാ റസിപ്പി നോക്കാം ല്ലേ...
ചോറ് വട
By : Sindhu Pradeep
ഒരു കപ്പ് ചോറിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് - ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് - പച്ചമുളക് - 2 എണ്ണം ചെറുതായി അരിഞ്ഞത് - കറിവേപ്പില നുറുക്കിയത് - മുളകുപൊടി - 1/4 ടീ - ഉപ്പ് .. കായപ്പൊടി - 1/4 ടീ..- അരിപ്പൊടി - 2 ടീ .....ഇതെല്ലാം കൂടി കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ശേഷം കൈവെള്ളയിൽ ഇട്ട് പരത്തി വടപോലെ ആക്കി എണ്ണയിൽ മീഡിയം തീയിൽ രണ്ട് ഭാഗവും വറുത്തെടുക്കുക. നല്ല മൊരിഞ്ഞ ചോറുവട റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم