നെല്ലിപ്പുളി/അരിനെല്ലിക്ക അച്ചാർ
By : Nisa Aslam
ആവശ്യമുള്ള സാധനങ്ങൾ
നെല്ലിപ്പുളി 200 ഗ്രാം
എണ്ണ ആവശ്യത്തിന്
കടുക് 2 സ്പൂൺ
ഉലുവ 1 സ്പൂൺ
പിരിയൻ മുളക് പൊടി 3 സ്പൂൺ
വെളുത്തുള്ളി 1 സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
കായം ഒരു ചെറിയ സ്പൂൺ
ഉപ്പു ആവശ്യത്തിന്
വിനാഗിരി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ബ്രൗൺ നിറമാകുന്നതു വരെ നെല്ലിപ്പുളി വഴറ്റിയെടുക്കുക. കടുകും ഉലുവയും വേറൊരു ചട്ടിയിൽ എണ്ണയില്ലാതെ വറുത്തു പൊടിച്ചെടുക്കുക. നെല്ലിപ്പുളി വഴറ്റി മാറ്റിവെക്കുക, അതേ എണ്ണയിലേക്ക് വെളുത്തുള്ളിയും വറ്റൽമുളകും കറിവേപ്പിലയും വഴറ്റുക. കായം പൊടിച്ചതും പിരിയൻ മുളകുപൊടിയും കടുകും ഉലുവയും വറുത്തു പൊടിച്ചതും ഉപ്പു പൊടിയും നെല്ലിപ്പുളിയിലേക്കു ചേർക്കുക. വെളുത്തുള്ളി വറ്റൽ മുളക് കറിവേപ്പിലയും വഴറ്റിയതും ഈ കൂട്ടിലേക്ക് ചേർക്കുക. രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിച്ച് തുടങ്ങാം. സ്വാദിഷ്ടമായ നെല്ലിപ്പുളി അച്ചാർ റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes