സ്‌പൈസി സ്റ്റഫഡ് എഗ്ഗ് റോൾ (Spicy stuffed egg roll)
By : Latha Subramaniam
ചേരുവകൾ :-
മൈദ.......... 1 & 1/2 കപ്പ്
മുട്ട............... 5എണ്ണം
യീസ്റ്റ്.............. 1 ടീസ്പൂൺ
പഞ്ചസാര...... 1 ടീസ്പൂൺ
മിൽക്ക്.......... 1/2 കപ്പ്
ഓയിൽ........ 3 ടേബിൾസ്പൂൺ
ഉപ്പ്................. 1 ടീസ്പൂൺ
വെളുത്തുള്ളി.... 3 അല്ലി
ഇഞ്ചി................ ഒരു കഷ്ണം (ചെറുത് )
പച്ചമുളക്......... 2എണ്ണം
സവാള............ 1/2 പീസ്
മുളകുപൊടി...... 1 ടീസ്പൂൺ
മഞ്ഞൾപൊടി.... 1/2 ടീസ്പൂൺ
മല്ലിപൊടി.......... 2ടീസ്പൂൺ
കുരുമുളകുപൊടി.... 1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി..... 1/2 ടീസ്പൂൺ
ജീരകം..................... .... ഒരു ചെറിയ നുള്ള്
തക്കാളി................... ..... 1 എണ്ണം (ചെറുത് )
മല്ലിയില.................. ..... ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
ഏറ്റവും ആദ്യം നമുക്ക് ഒരു ചെറിയ ബൗളിൽ 1/4 കപ്പ് മിൽക്ക് ഒഴിക്കുക. അതിലേക്ക് യീസ്റ്റും, പഞ്ചസാരയും കൂടി ചേർത്തു മിക്സ് ചെയ്തു ഒരു 10 മിനുട്ട് പൊങ്ങി വരാൻ വേണ്ടി വക്കുക. ഒരു വലിയ ബൗളിലേക്ക് മൈദ പൊടിയാക്കി 1/2ടീസ്പൂൺ ഉപ്പ് ചേർത്തു ഒന്ന് മിക്സ് ചെയ്തു ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് നമ്മൾ പൊങ്ങാൻ വേണ്ടി വച്ചിട്ടുള്ള യീസ്റ്റ് ചേർക്കുക. 1ടേബിൾസ്പൂൺ ഓയിലും കൂടെ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇത് ഒരു മണിക്കൂർ അടച്ചു വക്കുക. ആ സമയം നമുക്ക് ഉള്ളിലെ ഫില്ലിംഗ് റെഡിയാക്കാം. ഒരു പാൻ അടുപ്പത്തു വച്ച് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ഒരു നുള്ള് ജീരകം ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പൊടിപൊടിയായി അരിഞ്ഞു ചേർക്കുക അതൊന്നു പച്ചമണം മാറിയാൽ സവാളയും, പച്ചമുളകും പൊടിപൊടിയായി അരിഞ്ഞു ചേർക്കുക. ഒന്ന് മൂത്ത് കഴിയുമ്പോൾ ഉപ്പുചേർത്തു മുളകുപൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, കുരുമുളകുപൊടി ചേർക്കുക. ഇതിലേക്ക് ഒരു തക്കാളി മുറിച്ചു ചേർക്കുക. ഇത് എല്ലാം കൂടി നന്നായി ഇളക്കി തക്കാളി കഷ്ണങ്ങൾ ഒന്ന് ഉടച്ചു കൊടുക്കണം. ഇതിലേക്ക് 3 മുട്ട പൊട്ടിച്ചു ഒഴിക്കുക. എല്ലാം കൂടെ മിക്സ് ചെയ്തു നന്നായി പൊരിചെടുക്കുക. അവസാനം ഗരം മസാലപ്പൊടി ചേർക്കുക. പിന്നെ ആവശ്യത്തിന് മല്ലിയില ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം. അങ്ങിനെ ഫില്ലിംഗ് റെഡിയായി. ഒരു മണിക്കൂറിനുശേഷം നമ്മുടെ മാവ് എടുത്തു നോക്കുമ്പോൾ അത് പൊങ്ങി വന്നിട്ടുണ്ടാകും. എന്നിട്ട് ഒന്നൂടെ നന്നായി കുഴക്കുക. ഇനി അത് സ്വല്പം വലിയ ഉരുളകളാക്കുക. ഒരു ഉരുള എടുത്തു നീളത്തിൽ പരത്തുക. ചപ്പാത്തിടെ പോലെ വട്ടത്തിൽ പരത്തരുത്. നീളത്തിൽ പരത്തിയതിന്റെ ഒരു അറ്റത്തു സ്വല്പം നടുവിലേക്കായി രണ്ട് ടേബിൾസ്പൂൺ ഫില്ലിംഗ് വച്ച് അട ഫോൾഡ് ചെയ്യുന്നപോലെ ഫോൾഡ് ചെയ്യുക. അതിന്റെ അറ്റം നന്നായി ഫോൾഡ് ചെയ്യണേ. ഇനി ബാക്കിയുള്ള ഭാഗം ഒരു കത്തിയെടുത്തു ഇടവിട്ട്ഇടവിട്ടു നീളത്തിൽ വരഞ്ഞു കൊടുക്കുക. ഇനി നമ്മള് ഫോൾഡ് ചെയ്തു വച്ച ഭാഗം മുതൽ ഇങ്ങനെ വരഞ്ഞു വച്ച ഭാഗത്തേക്ക് ഫോൾഡ് ചെയ്തു ഫോൾഡ് ചെയ്തു കൊണ്ട് വരിക. ഇതൊക്കെ മുന്നിലോട്ടാണ് ചെയ്യുന്നത്. ഇതുപോലെ ഓരോരോ ഉരുളയും ചെയ്യുക. ഉണ്ടാക്കിയതിനുശേഷം ഇത് ഒരു ട്രെയിൽ ബട്ടർ പേപ്പർ വച്ച് ഓരോന്നും നിരത്തി വക്കുക. ഒരു ചെറിയ ബൗളിൽ 2ടേബിൾസ്പൂൺ മിൽക്കും, ഒരു മുട്ടയും പൊട്ടിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്യുക. ഒരു ബ്രഷ് ഉപയോഗിച്ച് ഇത് ഓരോരോ റോളിന് മുകളിലും തേച്ചു കൊടുക്കുക. ഇത് 1 മണിക്കൂർ അങ്ങിനെ തന്നെ വക്കണം. എന്നിട്ട് 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 20 to 25 മിനുട്ട് ബേക്ക് ചെയ്തെടുക്കുക. ഉള്ളിലെ ഫില്ലിംഗ് നിങ്ങടെ ഇഷ്ടം പോലെ എന്തു വേണേലും ചെയ്യാം. ഇത് നല്ലോണം ടേസ്റ്റിയാണ്. അങ്ങിനെ നമ്മുടെ "സ്‌പൈസി സ്റ്റഫഡ് എഗ്ഗ് റോൾ " റെഡി
By : Latha Subramaniam
ചേരുവകൾ :-
മൈദ.......... 1 & 1/2 കപ്പ്
മുട്ട............... 5എണ്ണം
യീസ്റ്റ്.............. 1 ടീസ്പൂൺ
പഞ്ചസാര...... 1 ടീസ്പൂൺ
മിൽക്ക്.......... 1/2 കപ്പ്
ഓയിൽ........ 3 ടേബിൾസ്പൂൺ
ഉപ്പ്................. 1 ടീസ്പൂൺ
വെളുത്തുള്ളി.... 3 അല്ലി
ഇഞ്ചി................ ഒരു കഷ്ണം (ചെറുത് )
പച്ചമുളക്......... 2എണ്ണം
സവാള............ 1/2 പീസ്
മുളകുപൊടി...... 1 ടീസ്പൂൺ
മഞ്ഞൾപൊടി.... 1/2 ടീസ്പൂൺ
മല്ലിപൊടി.......... 2ടീസ്പൂൺ
കുരുമുളകുപൊടി.... 1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി..... 1/2 ടീസ്പൂൺ
ജീരകം.....................
തക്കാളി...................
മല്ലിയില..................
തയ്യാറാക്കുന്ന വിധം :-
ഏറ്റവും ആദ്യം നമുക്ക് ഒരു ചെറിയ ബൗളിൽ 1/4 കപ്പ് മിൽക്ക് ഒഴിക്കുക. അതിലേക്ക് യീസ്റ്റും, പഞ്ചസാരയും കൂടി ചേർത്തു മിക്സ് ചെയ്തു ഒരു 10 മിനുട്ട് പൊങ്ങി വരാൻ വേണ്ടി വക്കുക. ഒരു വലിയ ബൗളിലേക്ക് മൈദ പൊടിയാക്കി 1/2ടീസ്പൂൺ ഉപ്പ് ചേർത്തു ഒന്ന് മിക്സ് ചെയ്തു ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് നമ്മൾ പൊങ്ങാൻ വേണ്ടി വച്ചിട്ടുള്ള യീസ്റ്റ് ചേർക്കുക. 1ടേബിൾസ്പൂൺ ഓയിലും കൂടെ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇത് ഒരു മണിക്കൂർ അടച്ചു വക്കുക. ആ സമയം നമുക്ക് ഉള്ളിലെ ഫില്ലിംഗ് റെഡിയാക്കാം. ഒരു പാൻ അടുപ്പത്തു വച്ച് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ഒരു നുള്ള് ജീരകം ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പൊടിപൊടിയായി അരിഞ്ഞു ചേർക്കുക അതൊന്നു പച്ചമണം മാറിയാൽ സവാളയും, പച്ചമുളകും പൊടിപൊടിയായി അരിഞ്ഞു ചേർക്കുക. ഒന്ന് മൂത്ത് കഴിയുമ്പോൾ ഉപ്പുചേർത്തു മുളകുപൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, കുരുമുളകുപൊടി ചേർക്കുക. ഇതിലേക്ക് ഒരു തക്കാളി മുറിച്ചു ചേർക്കുക. ഇത് എല്ലാം കൂടി നന്നായി ഇളക്കി തക്കാളി കഷ്ണങ്ങൾ ഒന്ന് ഉടച്ചു കൊടുക്കണം. ഇതിലേക്ക് 3 മുട്ട പൊട്ടിച്ചു ഒഴിക്കുക. എല്ലാം കൂടെ മിക്സ് ചെയ്തു നന്നായി പൊരിചെടുക്കുക. അവസാനം ഗരം മസാലപ്പൊടി ചേർക്കുക. പിന്നെ ആവശ്യത്തിന് മല്ലിയില ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം. അങ്ങിനെ ഫില്ലിംഗ് റെഡിയായി. ഒരു മണിക്കൂറിനുശേഷം നമ്മുടെ മാവ് എടുത്തു നോക്കുമ്പോൾ അത് പൊങ്ങി വന്നിട്ടുണ്ടാകും. എന്നിട്ട് ഒന്നൂടെ നന്നായി കുഴക്കുക. ഇനി അത് സ്വല്പം വലിയ ഉരുളകളാക്കുക. ഒരു ഉരുള എടുത്തു നീളത്തിൽ പരത്തുക. ചപ്പാത്തിടെ പോലെ വട്ടത്തിൽ പരത്തരുത്. നീളത്തിൽ പരത്തിയതിന്റെ ഒരു അറ്റത്തു സ്വല്പം നടുവിലേക്കായി രണ്ട് ടേബിൾസ്പൂൺ ഫില്ലിംഗ് വച്ച് അട ഫോൾഡ് ചെയ്യുന്നപോലെ ഫോൾഡ് ചെയ്യുക. അതിന്റെ അറ്റം നന്നായി ഫോൾഡ് ചെയ്യണേ. ഇനി ബാക്കിയുള്ള ഭാഗം ഒരു കത്തിയെടുത്തു ഇടവിട്ട്ഇടവിട്ടു നീളത്തിൽ വരഞ്ഞു കൊടുക്കുക. ഇനി നമ്മള് ഫോൾഡ് ചെയ്തു വച്ച ഭാഗം മുതൽ ഇങ്ങനെ വരഞ്ഞു വച്ച ഭാഗത്തേക്ക് ഫോൾഡ് ചെയ്തു ഫോൾഡ് ചെയ്തു കൊണ്ട് വരിക. ഇതൊക്കെ മുന്നിലോട്ടാണ് ചെയ്യുന്നത്. ഇതുപോലെ ഓരോരോ ഉരുളയും ചെയ്യുക. ഉണ്ടാക്കിയതിനുശേഷം ഇത് ഒരു ട്രെയിൽ ബട്ടർ പേപ്പർ വച്ച് ഓരോന്നും നിരത്തി വക്കുക. ഒരു ചെറിയ ബൗളിൽ 2ടേബിൾസ്പൂൺ മിൽക്കും, ഒരു മുട്ടയും പൊട്ടിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്യുക. ഒരു ബ്രഷ് ഉപയോഗിച്ച് ഇത് ഓരോരോ റോളിന് മുകളിലും തേച്ചു കൊടുക്കുക. ഇത് 1 മണിക്കൂർ അങ്ങിനെ തന്നെ വക്കണം. എന്നിട്ട് 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 20 to 25 മിനുട്ട് ബേക്ക് ചെയ്തെടുക്കുക. ഉള്ളിലെ ഫില്ലിംഗ് നിങ്ങടെ ഇഷ്ടം പോലെ എന്തു വേണേലും ചെയ്യാം. ഇത് നല്ലോണം ടേസ്റ്റിയാണ്. അങ്ങിനെ നമ്മുടെ "സ്‌പൈസി സ്റ്റഫഡ് എഗ്ഗ് റോൾ " റെഡി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes