മുഗളായ് ചിക്കൻ
By : Rubaiya Rajesh
നോർത്ത് ഇന്ത്യൻ വിഭവമായ മുഗളായ് ചിക്കൻ എങ്ങനെ എളുപ്പത്തിൽ റെഡിയാക്കുന്നതെന്നു നോക്കാം. വളരെ ടേസ്റ്റിയായിട്ടുള്ള ഈ വിഭവം മുഗളൻമാരുടെ കാലത്തു ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്നു പറയപ്പെടുന്നു. എന്തായാലും അപ്പൊ തുടങ്ങാം അല്ലേ? എല്ലാരും ഇത് ഉണ്ടാക്കി നോക്കണേ..

ചേരുവകൾ

1) ചിക്കൻ ചെറിയ പീസ്-20 എണ്ണം
ഉപ്പ് - ആവശ്യത്തിന്
സൺ ഫ്ലവർ ഓയിൽ'ആവശ്യത്തിന് (വെളിച്ചെണ്ണ വേണ്ടേ വേണ്ട )
2) മുളകുപൊടി - 1 ഏകാൽ ടീസ്പൂൺ
മല്ലിപ്പൊടി - 1 ഏകാൽ ടീ സ്പൂൺ
ചെറിയ ജീരകം -കാൽ ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് 10 എണ്ണം
3) സവള - 3 എണ്ണം അരിഞ്ഞത്
ഇഞ്ചി ഒരു ഇടത്തരം കഷണം
വെളുത്തുള്ളി - ഒരു കുടം
4) പാൽ - മുക്കാൽ കപ്പ്
5 ) ഫ്രഷ് ക്രീം - 4 table Spoon
6) കസൂരി മേത്തി - ഒരു ചെറിയ സ്പൂൺ
7 ) മല്ലിയില - ആവശ്യത്തിന്

Preparation

ചിക്കൻ ഉപ്പ് ചേർത്ത് എണ്ണയിൽ - മുക്കാൽ വേവിൽ പൊരിച്ചെടുക്കുക. ശേഷം രണ്ടാമത്തെചേരുവകൾ വറത്തു പേസ്റ്റുപോലെപൊടിക്കുക. ശേഷം മൂന്നാമത്തെ ചേരുവകൾ ഉപ്പു ചേർത്ത് എണ്ണയിൽ വഴറ്റിയതിനു ശേഷം മിക്സിയിൽ പേസ്റ്റുപോലെ അരച്ചെടുക്കുക.ഇത് പാനിൽ ഇട്ട് ചൂടാക്കി പാൽ ഒഴിക്കുക തിള വരുമ്പോൾ പൊടിച്ച മസാലപേസ്റ് ഇതിലിട്ട് ഇളക്കുക. പൊരിച്ച ചിക്കൻ ഇതിലിട്ട് ബാക്കി വേവിക്കുക.ഗ് രേവി കുറുകുമ്പോൾ ക്രീം ഇനിലിട്ട് ഇളക്കി അടച്ചു വേവിക്കുക. ശേഷം 6 ചേരുവ ചേർത്ത് ഇളക്കുക. മല്ലിയില തൂവി അലങ്കരിക്കാം.
എല്ലാവരും ഉണ്ടാക്കി അഭിപ്രായം അറിയിക്കണേയ്.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم