ലെമൺ റൈസ്/ ചെറുനാരങ്ങാ സാദം
By : Malini Pai
തയ്യാറാക്കുന്ന വിധം:
പച്ചരി, ബസ്മതി അല്ലെങ്കിൽ ബിരിയാണി അരി ഇതിൽ ഏത് വേണമെങ്കിലും ഇതുണ്ടാക്കാൻ ഉപയോഗിക്കാം.
കുക്കറിൽ ഒരു കപ്പ് അരി വെള്ളം ചേർത്ത് അധികം കുഴഞ്ഞ് പോകാതെ വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, കടുക്, ഉഴുന്നുപരിപ്പ്, ജീരകം, കടലപ്പരിപ്പ്, പച്ച നിലക്കടല, അണ്ടിപരിപ്പ് എന്നിവ ഇട്ട് ചെറിയ തീയിൽ വറുക്കുക. അതിനു ശേഷം ചുവന്നമുളക്, നീളത്തിൽ മുറിച്ച പച്ചമുളക്, ഇഞ്ചി (ചെറുതായി മുറിച്ചത്), കറിവേപ്പില, കായപൊടി എന്നിവ ഇട്ട് 30 സെക്കൻഡ് നേരം വഴറ്റുക. അതിനു ശേഷം വലിയഉള്ളി (ചെറുതായി മുറിച്ചത്) ചേർത്ത് നിറം മാറുന്നത് വരെ വഴറ്റുക (ബ്രൗൺ നിറം ആകേണ്ട). അതിനു ശേഷം മഞൾപൊടി, ചെറുനാരങ്ങാ നീര് (ചെറുത്), ഉപ്പ്, തയ്യാറാക്കി വെച്ച ചോർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 5 മിനിറ്റ് നേരം ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. ചെറുതായി മുറിച്ച മല്ലിച്ചപ്പ് കൊണ്ട് അലങ്കരിക്കാം. ലെമൺ റൈസ് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes