ക്രിസ്പി ക്യാബേജ് പകോറ !!!!!
By : Beena Vinob
ആവശ്യമുള്ള ചേരുവകൾ 

ക്യാബേജ് അരിഞ്ഞത് -2 cup
പച്ചമുളക് -2 ചെറുതായ് അരിഞ്ഞത്
ഇഞ്ചി ചെറുതായ് അറിഞ്ഞത് -1 കഷ്ണം
മഞ്ഞൾ
പൊടി -1/4 ത് tsp
ചില്ലി പൗഡർ -1 tsp
കായം -1/4 tsp
കടല
പൊടി - 1/2 കപ്പ്
അരി പൊടി - 1 tbsp
എണ്ണ - വറുത്തെടുക്കാൻ ആവശ്യമുള്ളത്
വെള്ളം - കുറച്
ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു ബൗൾ എടുത്തു അതിലേക്കു കാബ്ബേജ് , പച്ചമുളക് ,ചെറുതായ് അരിഞ്ഞ ഇഞ്ചി എന്നിവ ചേർക്കുക .

ഇതിലേക്ക് മഞ്ഞൾ
പൊടി , മുളക് പൊടി , കായം , ഉപ്പു എന്നിവ ചേർത്ത് നന്നായിട്ടു മിക്സ് ചെയ്യുക .
അതിനു ശേഷം കടല
പൊടി അരി പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .

വെള്ളം കുറച്ചു കുറച്ചു ചേർത്ത് കട്ടിയുള്ള ബാറ്റെർ റെഡി ആക്കുക .

ചൂടായ എണ്ണയിലേക്ക് കുറച്ചു കുറച്ചായി ഇട്ടു
വറുത്തു കോരുക .

സ്വാദിഷ്ടമായ ക്രിസ്പി ക്യാബേജ് പകോറ റെഡി !!!!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم