ഉരുളി യിൽ വിറക് അടുപ്പിൽ ഉണ്ടാക്കുന്ന പായസം
By : Minu Asheej
പായസത്തിനു അതിൻ്റെ ശെരിയായ ടേസ്റ്റ് കിട്ടണമെങ്കിൽ ഉരുളിയിൽ വെക്കണം എന്ന് പഴമക്കാർ പറയാറുണ്ട്. ഒരിക്കൽ ഉരുളിയിൽ അതിൻ്റെതായ കൃത്യമായ അളവിൽ കുറുക്കി വെച്ച പായസം കുടിച്ചാൽ എല്ലാവരും അതിനോട് യോജിക്കും.
ഞാനിന്നിവിടെ ഉരുളിയിൽ ഉണ്ടാക്കിയ ഒരു കിടിലൻ ചെറുപയർ പരിപ്പ് പ്രഥമൻ്റെ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്.
ചേരുവകൾ:-
----------------------
തേങ്ങ പാൽ – 2 തേങ്ങ ചിരകിയത്
· ഒന്നാം പാൽ – ½ കപ്പ്
· രണ്ടാം പാൽ – 1 ലിറ്റർ
· മൂന്നാം പാൽ –1 ½ ലിറ്റർ
ചെറുപയർ പരിപ്പ് – 250 gm
ശർക്കര – 500 ഗ്രാം ഉരുക്കിയത്
ആവശ്യത്തിന് അണ്ടിപ്പരിപ്പ്
ആവശ്യത്തിന് ഉണക്കമുന്തിരി
6 to 7 ഏലക്കായ പൊടിച്ചത്
തേങ്ങാക്കൊത്ത് - 2 ടേബിൾ സ്പൂൺ
ആവശ്യത്തിന് നെയ്യ്
ഉണ്ടാക്കുന്ന വിധം:-
----------------------------
ആദ്യമായി ചെറുപയർപരിപ്പ് ചെറുതായി ഒന്ന് വറുത്തെടുക്കുക.
ഉരുളിയിൽ കുറച്ചു നെയ്യ് തടവി മൂന്നാം പാൽ ഒഴിച്ച് ചെറുപയർ പരിപ്പ് വേവിക്കുക. വെന്തുവന്നാൽ ഉരുക്കിയെടുത്ത ശർക്കര ഒഴിക്കുക. പാൽ കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. കൂടെ ഒരു നുള്ള് ഉപ്പ് ചേർക്കുക.
പായസം തുടർച്ചയായി ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അല്ലെങ്കിൽ ഉരുളിയുടെ അടിയിൽ പിടിച്ചുപോകും. പയസത്തിൻ്റെ പരുവത്തിൽ കുറുകി വന്നാൽ ഉരുളി തീയിൽ നിന്നും മാറ്റിവെക്കുക.
ഏലക്കാപൊടിയും ഒന്നാം പാലും ചേർത്ത് മിക്സ് ചെയ്യുക.
ഒരു പാനിൽ നെയ്യൊഴിച്ചു താങ്ങാകൊത്തും അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്തു പായസത്തിൽ ചേർക്കുക.
രുചികരമായ ചെറുപയർ പരിപ്പ് പ്രഥമൻ നമുക്ക് സദ്യയുടെ കൂടെ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم