രാവിലെ കുറച്ച് കക്ക കിട്ടി.
കക്കാത്തോരൻ ഉണ്ടാക്കിയപ്പോ നിങ്ങളെയൊക്കെ ഒന്നു കൊതിപ്പിക്കാമെന്ന് കരുതി.
Recipe By : Aswathi Binu
ആദ്യം കക്ക വൃത്തിയാക്കി അൽപം മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഒന്നു വേവിച്ച് മാറ്റി വെച്ചു. കുറച്ച് തേങ്ങയും ആറ് കുരുമുളകും അൽപ്പം മുളക് പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും രണ്ട് കൊച്ചുള്ളിയും രണ്ട് കറിവേപ്പിലയും ചതച്ച് വെച്ചു.
ചട്ടിയിൽ വെളിച്ചെണ്ണ ചൂടായപ്പോൾ കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് അതിലേക്ക് കുഞ്ഞുകുഞ്ഞായി അരിഞ്ഞ കുറച്ച് കൊച്ചുള്ളി ചേർത്ത് വഴറ്റി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് വഴറ്റി ഇതെല്ലാം നന്നായി വഴണ്ട് വന്നപ്പോൾ വേവിച്ച കക്ക ചേർത്ത് തീ കുറച്ച് ഒരു മിനിറ്റ് വഴറ്റണം അതിലേക്ക് ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടിതൾ കറിവേപ്പിലയും ചേർത്ത് കൈവെള്ളം തളിച്ച് മൂന്ന് മിനിറ്റ് അടച്ച് വെച്ച് വേവിക്കുമ്പോൾ രുചികരമായ നാടൻ കക്കത്തോരൻ റെഡി.( ആവശ്യമെങ്കിൽ തേങ്ങ കൊത്ത് വറുത്ത് ചേർക്കാം)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes