ഓണം ഒക്കെ അടുത്തെത്തി. ഇനി ഓണ വിഭവങ്ങൾ ആവാം ലെ. ഇന്നത്തെ വിഭവം കൂട്ടു കറി.മലബാർ രീതിയിൽ ഉള്ള കൂട്ടു കറി ആണ് ഇത്. മലബാറിൽ തന്നെ പല രീതികൾ ഉണ്ട്.അതിൽ ഒരെണ്ണം😁
By : Neethu's Southern Menu
ചേരുവകൾ:-
പച്ച കായ വലിയത് ഒരെണ്ണം
ചേന ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞത്
കടല കുതിർത്തത് 1 cup
തേങ്ങ ചിരകിയത് -ഒരു തേങ്ങ
ജീരകം 1/2tsp
കുരുമുളക് 1tsp
മഞ്ഞൾ പൊടി 1/2tsp
മുളക് പൊടി 1tsp
ഉപ്പ്,
കറിവേപ്പില,
കടുക് 1/2 tsp
ഉഴുന്ന് 1tsp
വെളിച്ചെണ്ണ 3-4tbs
*ആദ്യം ചേനയും പച്ച കായ അരിഞ്ഞതും,കടല കുതിർത്തതും, ഉപ്പ്, മഞ്ഞൾ പൊടി,മുളകു പൊടി,കുരുമുളക് പൊടി എന്നിവ വളരെ കുറച്ചു വെള്ളം ചേർത്ത് വേവിക്കുക
*ഏകദേശം മൂന്ന് പിടി തേങ്ങ ചിരകിയത്,ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് ഒതുക്കി എടുക്കുക
*ചേന വെന്തുവരുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കി വേവിക്കുക
* വെള്ളം വറ്റി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, ജീരകം, കറിവേപ്പില തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി ചേന പച്ച കായ കൂട്ടിലേക്ക തളിച്ച് ചേർക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes