വെജിറ്റബിൾ കുറുമ
Recipe By Nijy Midhun
ആവശ്യമുള്ള സാധനങ്ങൾ
1ഗ്രീൻപീസ് ഒരു പിടി
2 ബീൻസ് 4 എണ്ണം
3 ക്യാരറ്റ് 1
4 ഉരുളകിഴങ്ങ് 1
5 ഉപ്പ ആവശ്യത്തിന്
6 വെള്ളം 1/2 കപ്
7 വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ
8 ഏലക്ക 1
9 ഗ്രാമ്പൂ 2
10 കറുവാപ്പട്ട ഒരു കഷണം
11 സവാള 1
12 ഇഞ്ചി 1/2 ടീസ്പൂൺ
13 വെളുത്തുള്ളി 1/2 ടീസ്പൂൺ
14 തക്കാളി പകുതി 
15 പച്ചമുളക് 2
16 മല്ലിപൊടി ഒരു ടീസ്പൂൺ
17 മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
18 കുരുമുളക് പൊടി കാൽ ടീസ്പൂൺ
19 അണ്ടിപരിപ്പ് 8 എണ്ണം
20 തേങ്ങ ചിരകിയത് 2 ടേബിൾ സ്പൂൺ
21 തേങ്ങാ പാൽ അര മുറി തേങ്ങയുടെ
22 കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം
1 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 8 മുതൽ 15 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക പിന്നീട് പൊടികൾ ചേർത്ത് തണുക്കുബോൾ അണ്ടിപരിപ്പ് തേങ്ങ ചിരകിയത് ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന പച്ചകറികളും തേങ്ങാപാൽ ചേർത്ത 5 മിനിറ്റ് ചൂടാക്കി ശേഷം അതിലേക്ക് കറിവേപപിലയും ചേർക്കുക. വെജിറ്റബിൾ കുറുമ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم