Mixture
********
കടലപ്പൊടി -2 കപ്പ്
മുളക് പൊടി -1 tsp
മഞ്ഞൾ പൊടി -1/2 tsp
കായപ്പൊടി -1/2 tsp
ഉപ്പ് -ആവിശ്യത്തിന്
വെള്ളം - കുറച്
കപ്പലണ്ടി -1 കപ്പ്
പൊട്ടു കടല -1 കപ്പ്
വെളുത്തുള്ളി -3,4 തൊലിയോട് കൂടി ചതച്ചത്
വേപ്പില - ആവിശ്യത്തിന്
വറ്റൽ മുളക് -3,4
oil-fry ചെയ്യാൻ

ഉണ്ടാക്കുന്ന വിധം
*****************
കടലപ്പൊടി മുതൽ വെള്ളം വരെ ഒള്ളത് നന്നായി മിക്സ് ചെയ്ത് ഇടിയപ്പത്തിന്ടെ പൊടി പോലെ കുഴച്ചെടുക്കണം . വെള്ളം കുറച് കുറച് ചേർക്കാൻ പാടുള്ളൂ .. നോക്കി ചെയ്യണം ..കൂടരുത് .. ചട്ടി വെച് ഓയിൽ ചൂടാകുമ്പോ വെളുത്തുള്ളി , വേപ്പില , മുളക് എല്ലാം ഫ്രൈ ചെയ്ത് മാറ്റണം . ഇനി പൊട്ട് കടല ഫ്രൈ ചെയ്തിട്ട് , കപ്പലണ്ടി ഫ്രൈ ചെയ്ത് മാറ്റണം .. ഇനി കുഴച്ചു വെച്ച മാവ് ഇടിയപ്പ അച്ചിൽ അകത്തു oil തേച് ഇട്ട് ചൂടായ എണ്ണയിൽ വറത്തു കോരി എടുക്കണം .. ചൂട് കൂടിയാൽ കരിഞ്ഞു പോകും . അതനുസരിച് വേണം ഫ്രൈ ചെയ്യാൻ . ഇങ്ങനെ മാവ് തീരണ വരെ ഫ്രൈ ചെയ്തെടുക്കണം . ലാസ്‌റ് ഇത് പൊടിച് nuts ഒക്കെ ചേർത്ത് മിക്സ് ചെയ്തെടുക്കാം .. .. last മുളക് podi ഉപ്പ് ഇട്ട് മിക്സ് ചെയ്താൽ ടേസ്റ്റ് ആണ് .. എരിവ് വേണ്ടങ്കിൽ ചേർക്കേണ്ട .(ലാസ്‌റ് വേണമെങ്കിൽ പൊടി കലക്കി bs ചേർത്ത് അരിപ്പ കൈൽ ഒഴിച് ഫ്രൈ ചെയ്താൽ ബൂന്ദി കിട്ടും ...)


Recipe by Reshna Shouku

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم