Upside down Caramel Apple Cake // അപ്സൈഡ് ഡൗണ് കാരമൽ ആപ്പിൾ കേക്ക് ( Egg less Cake)

ആപ്പിൾ: 3 വലുത്
മൈദ : ഒന്നര കപ്പ്
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
ബേക്കിംഗ് സോഡാ: 1/2 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
സൺഫ്ലവർ ഓയിൽ: 3/4 കപ്പ്
പുളി ഇല്ലാത്ത കട്ടി തൈര് // യോഗർട് : 1 കപ്പ്
വാനില എസ്സെൻസ് : 1 ടീ സ്പൂൺ

കാരമൽ സോസ് ഉണ്ടാക്കാൻ
ബട്ടർ : 3 ടി സ്പൂൺ
ക്രീം: 3 ടേബിൾ സ്പൂൺ
പഞ്ചസാര: 6 ടേബിൾ സ്പൂൺ

കേക്ക് ടിൻ: 8 ഇഞ്ച് സൈസ്

1 ആപ്പിൾ വളരെ ചെറുതായി അരിഞ്ഞെടുക്കുക . ( ഇത് കേക്ക് ബാറ്ററിൽ ചേർക്കാൻ ആണ്)
3 ആപ്പിൾ ഖനം കുറച്ചു സ്ലൈസ് ആക്കുക.
ആദ്യം കാരമൽ സോസ് ഉണ്ടാക്കാം.. അതിനായി 6 ടേബിൾ സ്പൂണ് പഞ്ചസാര ഒരു പാനിൽ ഇട്ട് ചൂടാക്കുക. കാരമലൈസ് ആയി കഴിയുമ്പോൾ ബട്ടർ, ക്രീം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു 2 സ്പൂണ് സോസ് മാറ്റി വെക്കുക . ഇതിലേക്ക് ചെറുതായി അരിഞ്ഞ ആപ്പിൾ ചേർത്ത് ഇളക്കി വെക്കുക.
ബാക്കി സോസിലേക്ക് സ്ലൈസ് ചെയ്ത ആപ്പിൾ ചേർത്ത് മെല്ലെ ഇളക്കി എടുക്കുക.
ഇത് കേക്ക് ടിന്നിൽ ലയർ ചെയ്യുക
ഓവൻ 170 C 10 മിനിറ്റ് പ്രീ ഹീറ്റ്‌ ചെയ്യുക
ഇനി കേക്ക് ബാറ്റർ റെഡി ആക്കാം
മൈദ ഇടഞ്ഞു വെക്കുക
ഒരു മിക്സിങ് ബൗളിലേക്കു ഓയിൽ, പൊടിച്ച പഞ്ചസാര, യോഗർട്ട്, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് മിക്സ് ചെയ്തു ഒരു 5 മിനിറ്റ് വെക്കുക.
ഇതിലേക്ക് ഇടഞ്ഞു വെച്ച മൈദ , ആവശ്യത്തിനു പാൽ എന്നിവ ചേർത്ത് കട്ട കെട്ടാതെ കേക്ക് ബാറ്റർ തയ്യാറാക്കുക.
ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ആപ്പിൾ ചേർക്കുക. ( ചെറുതായി അരിഞ്ഞു വെച്ച ആപ്പിൾ + കാരമൽ സോസ് മിക്സ്)
കേക്ക് ബാറ്റർ തയ്യാറാക്കി വെച്ച കേക്ക് ടിന്നിലേക്കു ഒഴിച്ച് 30 മുതൽ 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക
ശേഷം ഒരു toothpick കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് റെഡി ആയി
കേക്ക് പുറത്തെടുത്തു 25 മിനിറ്റ് തണുക്കാൻ വെക്കുക.
അതിനു ശേഷം ഒരു പ്ലേറ്റ് കേക്ക് ടിന്നിന്റെ മുകളിൽ കമഴ്ത്തി വെച്ച് കേക്ക് പ്ലേറ്റിലേക്കു തിരിച്ചു ഇടുക
നന്നായി തണുത്തതിനു ശേഷം കട്ട് ചെയ്യാം
(Approx 1.250Kg Cake)


Recipe by : Anjali Abhilash

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم