മീൻ തലക്കറി.... ഏട്ട തലക്കറി...
അടിപൊളി പുളിയും എരിവും ഉള്ള സ്പെഷ്യൽ മീൻക്കറി..
Method
ചേരുവകൾ
മീൻ തല... 1
സബോള... 1 വലുത് അരിഞ്ഞത്
തക്കാളി.. 1 വലുത് അരിഞ്ഞത്
ഇഞ്ചി,ചെറിയഉള്ളി, പച്ചമുളക് പേസ്റ്റ്... 2tbsp
മുളക് പൊടി.. 1.5tbsp
കാശ്മീരി മുളക് പൊടി... 2tsp
മഞ്ഞൾ പൊടി.. 3/4tsp
മല്ലിപൊടി.. 2tsp
കുരുമുളക് പൊടി.. 2tsp
ഗരം മസാല.. 1/2-3/4tsp
ഫിഷ്‌മസാല.. 2tsp
കുടംപുളി.. 2
കോൽപുളി.. ചെറിയനാരാങ്ങാ വലുപ്പത്തിൽ
കറിവേപ്പില.. 3തണ്ട്
വെളിച്ചെണ്ണ.. 4tbsp
ഉപ്പ്
പഞ്ചസാര.. 1/2-3/4tsp
വെള്ളം
ആദ്യം തന്നെ കുടംപുളി ചൂട് വെള്ളത്തിൽ(1/2glass ) ഇട്ടു വെക്കുക... കോൽപുളി ഉം ചൂട് വെള്ളത്തിൽ(1/2glass) ഇട്ടു വെക്കുക...
മീൻ തല വൃത്തി ആക്കി എടുക്കുക...
ഒരു മൺചട്ടി വെച്ചു ചൂടാക്കുക.. വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ low ഫ്ലാമിൽ വെച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, കാശ്മീരി മുളക് പൊടി ചേർക്കുക... മൂത്ത് വരുമ്പോൾ സബോള, ഇഞ്ചി, ഉള്ളി, പച്ചമുളക് പേസ്റ്റ് ചേർക്കുക... ഇച്ചിരി ഉപ്പ് ചേർക്കുക.. വഴറ്റി നന്നായി സോഫ്റ്റ്‌ ആക്കി എടുക്കുക... അതിലേക്കു ഫിഷ്‌മസാല ചേർക്കുക... മൂത്ത് വരുമ്പോൾ കോൽപുളി വെള്ളം, കുടംപുളി വെള്ളം, കുടംപുളി, മീൻ തല ചേർക്കുക.. നന്നായി മിക്സ്‌ ആക്കി അതിലേക്കു തല പാതി മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിക്കുക.. ആവശ്യത്തിന് ഉപ്പ്, തക്കാളി അരിഞ്ഞത്, ഗരം മസാല, കറിവേപ്പില, കുരുമുളക് പൊടി ചേർക്കുക.. അടച്ചു വെച്ചു വേവിക്കുക... ഒരു side ആവുമ്പോൾ മറിച്ചിട്ടു നന്നായി വേവിച്ചെടുക്കുക... last ഒന്ന് എല്ലാം ക്രമീകരിക്കാൻ പഞ്ചസാര ചേർക്കുക...
Recipe by Anju Deepesh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم