ഇനി ആർക്കും കേക്ക് ഉണ്ടാക്കാം. വെറും മൂന്നു ചേരുവ കൊണ്ട്. ഓവൻ വേണ്ട, ബീറ്ററും വേണ്ട അടിപൊളി രുചിയിൽ പഞ്ഞിപോലുള്ള ചോക്ലേറ്റ്കേക്ക്
ചേരുവകൾ
കേക്ക് തയ്യാറാക്കാൻ
ഓറിയോ ബിസ്കറ്റ് - 300 ഗ്രാം
പാൽ -150 ml
ബേക്കിംഗ് പൗഡർ - കാൽ ടീസ്പൂൺ
ക്രീം തയ്യാറാക്കാൻ
ഓറിയോ ബിസ്കറ്റ് 5എണ്ണം(ക്രീംമാറ്റിയത്)
പാൽ 50 ml
തയ്യാറാക്കുന്നത്
കേക്ക്ബേക്ക് ചെയ്യുന്ന പാത്രം 10 മിനിറ്റ്
പ്രീഹീറ്റ് ചെയ്തു വയ്ക്കുക. ബിസ്ക്കറ്റ് പൊടിച്ച് പാലും ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്ത് വെക്കാം. കേക്ക് തയ്യാറാക്കുന്ന പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് കൊടുക്കുക ഇല്ലെങ്കിൽ അല്പം ഓയിലോ തടവി മിക്സ് അതിലേക്ക് ഒഴിച്ചു കൊടുക്കുക. പ്രീഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ടിൻ ഇറക്കിവെക്കുക. ചെറുതീയിൽ 20 മിനിറ്റ് ആവുമ്പോൾ കേക്ക്ബേക്ക് ആയി കിട്ടും.
തണുക്കാൻ വെക്കുക.
ക്രീം തയ്യാറാക്കാൻ
ബിസ്ക്കറ്റ് പൊടിച്ച് പാലുമായി മിക്സ് ചെയ്ത് കുറുക്കിയെടുക്കുക. ഇളം ചൂടോടെ തണുത്ത കേക്കിൽ ഒഴിച്ചു കൊടുക്കാം.പകരം ചോക്ലേറ്റ് മെറ്റൽ ചെയ്തും ഒഴിക്കാം. ഈ സ്റ്റെപ്പ് ഒഴിവാക്കി കേക്ക് മാത്രം കഴിക്കാൻ നല്ല ടേസ്റ്റ് ആണ്

Recipe by Isa CW

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم