No photo description available.
ഇന്ന് ഞാൻ ഇവിടെ തലശ്ശേരി സ്പെഷ്യൽ ബിരിയാണിയുടെ റെസിപ്പി ആണ് ഷെയർ ചെയ്യന്നത്. ഒരിക്കൽ നിങ്ങൾ തലശ്ശേരി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിൽ എന്തായാലും ബിരിയാണി എന്ന് കേൾക്കുമ്പോൾ തലശ്ശേരി ബിരിയാണിയെ ഓർക്കും.
By: Minu Asheej

ആദ്യമായി സവാള ഫ്രൈ അഥവാ തലശ്ശേരിക്കാരുടെ "ബിസ്ത" ഉണ്ടാക്കാം

ചേരുവകൾ
-------------------
സവാള-6 മീഡിയം വലുപ്പം
ഓയിൽ - ¼
നെയ്യ് - 1 ½ ടേബിൾ സ്പൂൺ
പഞ്ചസാര-1 ടി സ്പൂൺ

ഉണ്ടാക്കുന്ന വിധം
-------------------------------
ഓയിലും നെയ്യും ഒരു പാനിൽ ചൂടാക്കി അതിൽ നേരിയതായി അരിഞ്ഞ ഉള്ളി ഇട്ടു വറുത്തു എടുക്കക.വഴന്നു വരുമ്പോൾ എടുത്തു വെച്ച പഞ്ചസാര ചേർക്കുക. ഉള്ളി നല്ലപോലെ dark brown കളർ ആയാൽ stove ഓഫ് ചെയ്തു ഉള്ളി ഓയിലിൽ നിന്ന് കോരി മാറ്റിവെക്കുക. അതെ എണ്ണയിൽ അണ്ടിപരിപ്പും കിസ്മിസും വറുത്തെടുത്തു മാറ്റിവെക്കുക.

ഇനി ചിക്കൻ ഉണ്ടാക്കാം

ചേരുവകൾ
---------------------
ചിക്കൻ - 500 gm
തക്കാളി - 4 big
വെളുത്തുള്ളി അരച്ചത് - 1 ½ Tbsp
ഇഞ്ചി അരച്ചത് - 1 ½ Tbsp
പച്ചമുളക് അരച്ചത് - 1 ½ Tbsp
മഞ്ഞൾ പൊടി – ½ Tsp
തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാല - 1 ½ Tbsp

താഴെ കൊടുത്ത സാധനങ്ങൾ പൊടിച്ചിട്ട് ആണ് ബിരിയാണി മസാല ഉണ്ടാക്കുന്നത്
(Cloves – 4, Cardamom – 4, Nutmug Powder (ജാതിക്ക ) – ½ Tsp, Mace (ജാതിപത്രി) – 2 strands, Cinnamon stick – 2 small, Black Pepper – ½ Tsp, Red dried chilli – 2, Fennel Seeds(പെരിഞ്ജീരകം) – 1 Tsp, Cumin Seeds(ജീരകം) – ½ Tsp, Sajeera – ½ Tsp, Poppy seeds – 1 Tsp, Star Anise (തക്കോലം)– 5)

തൈര് – ½ Tbsp
ആവശ്യത്തിന് മല്ലി ചപ്പ്
ആവശ്യത്തിന് പുതിന
ആവശ്യത്തിന് ഓയിൽ

ഉണ്ടാക്കുന്ന വിധം
-------------------------------
ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ തക്കാളി, വുളുത്തുള്ളി,ഇഞ്ചി,പച്ചമുളക് എന്നിവ അരച്ചുവെച്ച മിശ്രിതം ചേർക്കുക. അതിൻ്റെ പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനുശേഷം ഉപ്പും മഞ്ഞൾ പൊടിയും, തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാലയും ചേർത്തു നല്ലവണ്ണം വഴറ്റുക. ഇനി ഇതിലേക്ക് ചിക്കൻ ചേർത്ത് പത്രം അടച്ചു വേവിക്കുക.

ചിക്കൻ വെന്തതിനുശേഷം മുക്കാൽ ഭാഗം ബിസ്ത ഇതിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്യുക.ഈ സമയത്തു കുറച്ചു പുതിന ഇലയും മല്ലിച്ചപ്പും ചേർക്കുക. അവസാനമായി കുറച്ചു തൈര് ചേർക്കുക.

എല്ലാം ചേർത്തതിന് ശേഷം ചിക്കൻ ഗ്രേവി കുറച്ചു കട്ടി ആകുന്നതു വരെ തിളപ്പിക്കുക. തീ അണച്ച് ചിക്കൻ സ്റ്റോവിൽ നിന്നും മാറ്റിവെക്കുക

ഇനി നമുക്ക് ബിരിയാണി റൈസ് ഉണ്ടാക്കി എടുക്കാം

ചേരുവകൾ
--------------------
ജീര റൈസ് – 3 കപ്പ് (ഏകദേശം 230 ml)
ഓയിൽ - 1 Tbsp
നെയ്യ് – 2 Tbsp
ഗ്രാമ്പു - 4
ഏലക്കായ - 3
കറുവപ്പട്ട – 2 small pieces
കുരുമുളക് - 10
പെരിഞ്ജീരകം – ½ Tsp
വെള്ളം – 4 1/2 കപ്പ് and 3 Tbsp (ഒരു കപ്പ് അരിക്ക് 1 ½ കപ്പ് വെള്ളം എന്ന തോതിൽ. 3 Tbsp എക്സ്ട്രാ വെള്ളം കൂടി ചേർക്കാം)
ചെറിയ നാരങ്ങാ നീര് – 1 Tbsp
ആവശ്യത്തിന് അണ്ടിപ്പരിപ്പ്
ആവശ്യത്തിന് കിസ്മിസ്
ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം:
-------------------------------
അരി നന്നായി കഴുകി വെള്ളം dry ആക്കി വെക്കുക. ഒരു വലിയ പാത്രത്തിൽ എണ്ണയും നെയ്യും ചേർത്ത് ചൂടാക്കി അതിലേക്കു അരി ചേർക്കുക. അരി ചെറുതായി പൊട്ടി വരുന്നതുവരെ വഴറ്റുക. അരി പൊട്ടി വരാൻ തുടങ്ങുമ്പോൾ അതിലേക്കു മേല്പറഞ്ഞ അളവിൽ വെള്ളം ചേർക്കുക. അതിലേക്കു എടുത്തവെച്ച എല്ലാ spices (Cloves -4, Cinnamon Stick – 1 Inch, Cardamom - 3, dry Pepper - 10, Fennel Seeds – ½ Tsp) ഉം ചേർക്കുക.
ഇനി ആവശ്യത്തിന് ഉപ്പ് നാരങ്ങാ നീര് കുറച്ചു നെയ്യ് എന്നിവ ചേർത്ത് പത്രം അടച്ചു വേവിക്കുക.

തീ മീഡിയം flamil വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അഞ്ചോ ആറോ മിനിറ്റ് കുക്ക് ചെയ്തതിനു ശേഷം അടപ്പു തുറന്നു അരി ഒന്ന് മിക്സ് ചെയ്തു മാറ്റിവെക്കുക.

ദം & ലെയർ :-
------------------------
ഇനി നമുക്ക് ബിരിയാണി ആദ്യം ലെയർ ചെയ്തു പിന്നെ ദം ചെയ്തു എടുക്കാം.

ഒരു പാത്രത്തിൽ, ഞാൻ ഇവിടെ വലിയ കുക്കർ ആണ് ഉപയോഗിച്ചിരിക്കുന്നത്, മുഴുവൻ ചിക്കനും ഗ്രേവിയും ഇടുക. അതിനു മുകളിൽ ആദ്യം ബിരിയാണി റൈസ് പരത്തി ഇടുക പിന്നെ, തലശ്ശേരി സ്പെഷ്യൽ ബിരിയാണി മസാല വിതറുക കൂടെ, അണ്ടിപ്പരിപ്പ്, കിസ്മിസ്,ബിസ്ത, പുതിന,മല്ലി ചപ്പ് എന്നിവയും വിതറുക.
ഇത്തിരി മഞ്ഞ കളർ കിട്ടാൻ, പാലിൽ കുറച്ചു മഞ്ഞൾ പൊടി ചേർത്ത വെള്ളം തളിക്കുക. ഇതുപോലെ വീണ്ടും ചോറ് കഴിയുന്നത് വരെ ലെയർ ആയി ഇടുക. മുഴുവൻ ചോറും ലെയർ ആയി ഇട്ടു കഴിഞ്ഞാൽ കുക്കർ അടച്ചുവെച്ച് വിസിൽ വെക്കുക.

ദം ചെയ്യാൻ വേണ്ടി ഒരു ദോശ തട്ട് വെച്ച് ചൂടാക്കുക അതിനു മികളിൽ കുക്കർ വെക്കുക. തീ ഒരു മീഡിയം flame ഇൽ ഒരു 10 മിനിറ്റ് വെക്കുക. ചൂട് കുക്കറിൻ്റെ അടപ്പിൽ എത്തിയാൽ തീ അണക്കുക.

രുചികരമായ തലശ്ശേരിക്കാരുടെ സ്വന്തം ബിരിയാണി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم