പാൻകേക്ക് വെജ് റോൾ
പാൻകേക്ക് തയാറാക്കാൻ :-
മുട്ട -1
മൈദ -1 cup
വെളളം -1cup
പാൽ -1cup
ഉപ്പ് -ആവശ്യത്തിന്

ഫില്ലിങ് തയാറാക്കാൻ :-
കാബ്ബേജ് -ഒരു പിടി (one hand full )
കാപ്സികം -ഒരു പിടി
സെലറി -ഒരുപിടി
കാരറ്റ് -ഒരു പിടി
മൈദ -ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി -ഒരു ടേബിൾ സ്പൂൺ
പാൽ -അര കപ്പ്
ബട്ടർ -2 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്

ആദ്യം പച്ചക്കറികൾ എല്ലാംകൂടി വഴറ്റിയെടുക്കുക ,പിന്നെ ബട്ടർ ചൂടാക്കി മൈദ ചേർത്തു മൊരിച്ചെടുക്കുക ,ഇതിലേക്കു ചെറിയ ചൂട് പാൽ കുരുമുളക് പൊടി ഉപ്പ് ഇവ ചേർത്തു കുറുകി വരുമ്പോൾ വഴറ്റിവെച്ച പച്ചക്കറികൾ ചേർത്തു കൊടുക്കുക ,എല്ലാംകൂടി മിക്സ് ആക്കി വാങ്ങി വെക്കുക .
മൈദ പാൽ വെള്ളം ഉപ്പ്‌ മുട്ട എന്നിവ ചേർത്തു പാൻകേക്ക് തയാറാക്കുക ,പാൻകേക്ക് നടുകെ കീറി ഒരു ഭാഗത്തു ഫില്ലിങ് വെച്ചു ചുരുട്ടി മൈദ കൊണ്ട് അരിക് ഒട്ടിച്ചു കൊടുക്കുക ,ഇതിനെ ആദ്യം മുട്ടയുടെ വെള്ളയിലും പിന്നെ ബ്രെഡ് പൊടിയിലും മുക്കി ചൂടായ ഓയിലിൽ ഇട്ട് പൊരിച്ചെടുക്കാം

Recipe by Cook Book



Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم