BY: Lekshmi R Vikas
പിന്നേ non-veg മാത്രം ഇഷ്ടപ്പെടുന്നവര്‍ എന്നെ ഒന്നും പറയല്ലേ പ്ലീീസ്.... ഇന്ന് ഈസ്റ്ററല്ലേ. കാരുണികനായ കര്‍ത്താവിന്‍റെ ഉയിര്‍പ്പുദിവസം പാവം ജീവികളെയൊന്നും കൊന്നു കഴിക്കേണ്ടാന്നു കരുതി, അതോണ്ടാട്ടോ.
പച്ചക്കറികള്‍ കഴിക്കാന്‍ മടിക്കുന്ന പിള്ളേര്‍ക്കും മാംസം കഴിക്കാന്‍ പറ്റാത്ത മുതിര്‍ന്നവര്‍ക്കും ഇതു നല്ലതാണ്. ഓ സോറി, ഡിഷ് എന്താണെന്നു പറഞ്ഞില്ല അല്ലേ?
Veg, egg,fruits & dry fruits friedrice (അല്പം നീണ്ടുപോയി അല്ലേ? എങ്കില്‍ mixed friedrice wthout meat എന്നും പറയാം) കൂടെ ഒരു ചില്ലി ഗോപിയും.
Fried rice
-----------------
*കഴുകി വൃത്തിയാക്കി അരമണിക്കൂര്‍ കുതിര്‍ത്തു വച്ച ബസ്മതി അരി ഉപ്പിട്ടു തിളപ്പിച്ച വെള്ളത്തിലിട്ട് മുക്കാല്‍ വേവില്‍ വാര്‍ക്കുക.
*ഇഷ്ടമുള്ള പച്ചറികളും ഫ്രൂട്ട്സും ചെറുതായി അരിഞ്ഞെടുക്കണം. (ക്യാരറ്റ്, സവാള, കാബേജ്, ബീന്‍സ്, പയര്‍, കാപ്സിക്കം, ചീര, മുരിങ്ങയില, പൈനാപ്പിള്‍, പച്ചമുന്തിരി, കാഷ്യൂ, കിസ്മിസ് etc)
*അല്പം എണ്ണയൊഴിച്ച് ചെറുതായരിഞ്ഞ പച്ചക്കറികള്‍ വഴറ്റുക. (oil ഉപയോഗിക്കാന്‍ പറ്റാത്തവര്‍ വളരെക്കുറച്ചു വെള്ളം ചേര്‍ത്ത് ഒന്നു വാട്ടിയെടുത്താല്‍ മതി. അധികം വെന്തുപോകരുത്. ഇതിലേക്ക് ഡാര്‍ക്ക് സോയസോസ്, ടൊമാറ്റോസോസ് എന്നിവ 2 tspn ചേര്‍ക്കുക. ഇതു മാറ്റിവച്ച് 3-4 മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക.
*ഇതിലേക്ക് വഴറ്റിയ വെജീസും മറ്റു ഫ്രൂട്ട്സും ഒക്കെയിട്ട് യോജിപ്പിച്ച ശേഷം വേവിച്ച അരിയും ചേര്‍ത്ത് ഡ്രൈ ഫ്രൈ ആക്കിയെടുക്കുക.
*മല്ലിയില താല്പര്യമുള്ളവര്‍ക്കു ചേര്‍ക്കാം.
Chilli Gopi
-----------------
*കോളിഫ്ലവര്‍ ഇതളായി അടര്‍ത്തി ഉപ്പും മഞ്ഞള്‍പൊടിയും കലക്കിയ വെള്ളത്തില്‍ അരമണിക്കൂറെങ്കിലും ഇട്ടുവച്ചശേഷം കഴുകിയെടുക്കുക.
*ഒരു ബൗളില്‍ അല്പം മുളകുപൊടി, ഉപ്പ്, വെളുത്തുള്ളി ഇഞ്ചി അരച്ചത്, അല്പം കോണ്‍ഫ്ലോര്‍ 2-3 tablespn അരിപ്പൊടി ഇവ mix ചെയ്തു ചെറിയ അയവില്‍ കലക്കി വയ്ക്കുക. ഇതിലേക്കു ഗോപി ഇതളുകളിട്ട് നന്നായി യോജിപ്പിച്ച് 20-30 മിനിറ്റ് വെക്കുക.
*സണ്‍ഫ്ലവര്‍ ഓയിലില്‍ ഇതു deep fry ചെയ്തു കോരിവയ്ക്കുക.
*വറുക്കാനെടുത്ത എണ്ണയില്‍ കുറച്ചെടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നവരെ വഴറ്റണം.
*ഇതിലേക്ക് സവാള ചതുരക്കഷ്ണങ്ങളാക്കിയത്, പച്ചമുളക് നീളത്തില്‍ കീറിയിട്ടത് ഇവ ചേര്‍ത്ത് വഴറ്റുക. ഒരുപാടാകരുത്. ശേഷം കാപ്സിക്കം tricolor, ചേര്‍ക്കുക.
* 3 tspn dark soy sauce, 3 tspn tomato sauce, 2 tspn red chilli sauce എന്നിവ വളരെക്കുറച്ചു വെള്ളത്തില്‍ കലക്കി ഒഴിക്കുക.
*ഇതിലേക്കു വറുത്തുവച്ചിരിക്കുന്ന കോളിഫ്ലവര്‍ പീസസും ഇട്ട് ഉപ്പു വേണമെങ്കില്‍ ചേര്‍ത്തു വാങ്ങാം.
ചൂടോടെ തന്നെ കഴിക്കാം.
ഇതില്‍ ശ്രദ്ധിക്കേണ്ടത്,
*സോസുകളിലെല്ലാം ഉപ്പുള്ളതിനാല്‍ വേണമെന്നുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി.
*പിന്നെ ഇതൊക്കെ അതാതു സമയത്തേക്ക് ഉണ്ടാക്കിക്കഴിക്കണം. സോസ് ചേര്‍ത്തത്കൊണ്ട് ഒരുപാടു നേരം ഇരിക്കുമ്പോള്‍ ടേസ്റ്റ് മാറും.
*fried rice നൊപ്പം കഴിക്കുന്നതിനു chilli gopi അധികം gravy വേണ്ട. കൂടുതല്‍ gravy വേണമെങ്കില്‍ ചെറുതായരിഞ്ഞ സവാള, കുറച്ചു തക്കാളി ഇവ മുളകുപൊടി ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റി mixyil അരച്ചെടുത്ത് കറിയില്‍ ചേര്‍ക്കാവുന്നതാണ്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes