Image may contain: food
By: Anu Bijo

ആവശ്യമായ സാധനങ്ങള്‍ :

ബസ്മതി റൈസ് : 5 ഗ്ലാസ്‌
സവാള : 4 എണ്ണം
തക്കാളി : 3 എണ്ണം
ഇഞ്ചി : ചെറിയ കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക്‌ : 6 എണ്ണം
പുതിനയില : കുറച്ച്
തൈര് : 1 സ്പൂണ്‍
കറുവാപ്പട്ട : 2 കഷണം
ഗ്രാമ്പൂ : 8 എണ്ണം
മുളകുപൊടി : 1 ടി.സ്പൂണ്‍
മല്ലിപൊടി : 2 ടി.സ്പൂണ്‍
മസാലപ്പൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്പൊടടി : 2 ചെറിയ സ്പൂണ്‍
നെയ്യ് : 2 സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്

തയാറാക്കുന്ന വിധം :

അരി കഴുകി വെള്ളം വാലാന്‍ വെക്കുക
വെള്ളം വാര്ന്നു കഴിഞ്ഞു പാത്രത്തില്‍ 9 ഗ്ലാസ്‌ വെള്ളത്തില്‍ 2 സ്പൂണ്‍ നെയ്യും കരുകാപെട്ട,ഗ്രംബൂ,ഏലക്ക,പാകത്തിന് ഉപ്പും ചേര്ക്കു ക .
വെള്ളം തിളച്ചു കഴിയുമ്പോള്‍ അരി ഇട്ടു മുക്കാല്‍ വേവിക്കുക

പാനില്‍ കുറച്ചു നെയ്യൊഴിച്ച് ഒരു സവാളയും മുന്തിരിയും കശുവണ്ടിയും വേറെ വേറെ വറുത്തു കോരി മാറ്റി വെക്കുക

ചിക്കന്‍ ഫ്രൈ ചെയ്യാന്‍

ചിക്കന്‍ കഷണങ്ങളാക്കിയത് : 1 kg
മുളകുപൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്പൊിടി : 1 ചെറിയ സ്പൂണ്‍
കുരുമുളകുപൊടി : 1 ചെറിയ സ്പൂണ്‍
ഇഞ്ചി + വെളുത്തുള്ളി പേസ്റ്റ് : ഒന്നര ടി.സ്പൂണ്‍
കോണ്‍ ഫ്ലോര്‍ : 1 ടി.സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
മുളകുപൊടി+മഞ്ഞള്പ്പൊ്ടി+കുരുമുളക്പൊടി+ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്+കോണ്ഫ്ലോ ര്‍+ഉപ്പ് ഇവയെല്ലാം ചിക്കെനില്‍ ചേര്ത്ത് 1 മണിക്കൂര്‍ മാരിനെറ്റ്‌ ചെയ്യുക
പാനില്‍ എണ്ണ ഒഴിച്ച് ചിക്കന്‍ ഫ്രൈ ചെയ്തു വെക്കുക

മസാലയ്ക്ക്

പാന്‍ വെച്ചു അതിലേക്കു എണ്ണ ഒഴിച്ചു സവാള ഇട്ടു വഴറ്റുക
സവാള വഴന്ന്‍ കഴിയുമ്പോള്‍ അതിലേക്കു ഇഞ്ചി+ വെളുത്തുള്ളി+പച്ചമുളക് പേസ്റ്റ് ചേര്ത്തു വഴറ്റുക
ഇതെല്ലം വഴന്ന്‍ കഴിയുമ്പോള്‍ തക്കാളി ഇട്ടു വഴറ്റുക
തക്കാളി വഴന്ന്‍ കഴിയുമ്പോള്‍ പുതിനയിലയും തൈരും ചേര്ക്കു ക
ഇതിലേക്ക് മുളകുപൊടി,മസാലപ്പൊടി,മല്ലിപൊടി
മഞ്ഞള്പൊ്ടി ഉപ്പും ചേര്ത്തു വഴറ്റുക
ഇ മസാല മിക്സില്‍ ഫ്രൈ ചെയ്തു വെച്ച ചിക്കന്‍ ചേര്ത്തു മിക്സ്‌ ചെയ്യുക
അതിനു ശേഷം വേവിച്ച ചോറില്‍ ഇ മിക്സ്‌ ചേര്ത്ത് ചോറ് പൊടിയാതെ പതുക്കെ മിക്സ്‌ ചെയ്യുക
ഇതിനു മുകളില്‍ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന സവാള+മുന്തിരി+കശുവണ്ടി വിതറുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم