ആവശ്യം ഉള്ള സാധനങ്ങൾ
ചെമ്മീൻ – 600gm
മുളകുപൊടി – 1 tspn
കാശ്മീരി മുളകുപൊടി – 1 tspn
മഞ്ഞൾപൊടി – 1/4 tsp
കുരുമുളകുപൊടി – 1 tsp
മല്ലിപൊടി – 3 /4 tspn
പെരുംജീരകപൊടി – 1 tspn
കായപ്പൊടി – 1/4 tspn
നാരങ്ങാനീര് – 1 tsp
സവാള – 3
തക്കാളി – 1
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 4
കുടംപുളി – 3
കറിവേപ്പില ആവശ്യത്തിന്
ഉപ്പു ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ ചെമ്മീൻ നമുക്ക് മുളകുപൊടി, മഞ്ഞൾപൊടി,കുരുമുളകുപൊടി, ഉപ്പു, നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിച്ചു ഫ്രിഡ്‌ജിൽ വെയ്ക്കാം.
ഒരു മണിക്കൂറിനു ശേഷം നമുക്ക് ആ ചെമ്മീനെ എടുത്ത് ചെറുതായി ഒന്ന് ഫ്രൈ ചെയ്തു എടുക്കാം. ഒരു 5 മിനിറ്റ് തിരിച്ചും മറിച്ചും ഫ്രൈ ചെയ്‌താൽ മതിയാകും അല്ലെങ്കിൽ കൂടുതൽ വെന്തു ചെമ്മീനിനു കട്ടി കൂടി പോകും.
അതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടായി വരുമ്പോ അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇടുക അതിനു ശേഷം നെടുകെ കീറിയ പച്ച മുളക് ഇട്ടു കൊടുക്കുക. ഇവയെല്ലാം ചെറുതായി ഒന്ന് മൂത്തു വന്ന ശേഷം കറിവേപ്പിലയും അരിഞ്ഞു വെച്ച സവാള ഇടുക ഈ സമയത്തു അല്പം ഉപ്പു ചേർത്ത് കൊടുക്കുക. സവാള ഒരു ഗോൾഡൻ നിറം ആകുമ്പോ നമുക്ക് തീ കുറച്ചു വെച്ച് മേലെ പറഞ്ഞിട്ടുള്ള പൊടികൾ ചേർത്ത് കൊടുക്കാം. പൊടികൾ ചെറുതായി ഒന്ന് മൂത്തു വന്നാൽ ഉടൻ തക്കാളി ചേർത്ത് വഴറ്റി കൊടുക്കാം. ഈ സമയത്തു നമുക്ക് കൊടംപുളി ചേർത്ത് വെച്ച വെള്ളം ഒഴിച്ച് കൊടുക്കാം. ഒരു 5 മിനിറ്റ് അടച്ചു വെച്ച് വേകിച്ച ശേഷം നമുക്ക് ആവശ്യത്തിന് ഉപ്പു ഇട്ടു കൊടുക്കാം അതിനു ശേഷം നമുക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ ഇട്ടു കൊടുക്കാം. ഇനി ഒരു 5 മിനിറ്റ് കൂടി നമുക്ക് അടച്ചു വെച്ച് വേവിക്കാം. അതിനു ശേഷം കറിവേപ്പില ഇട്ടു കൊടുത്തു നന്നായി യോജിപ്പിക്കാം. നമ്മളുടെ ചെമ്മീൻ റോസ്സ്റ് ഇവിടെ തയ്യാർ ആയി കഴിഞ്ഞു. ഏറ്റവും അവസാനം ഒരു അല്പം പഞ്ചസാര ഇട്ടു കൊടുത്തു നന്നായി ഇളക്കി വാങ്ങി വെയ്ക്കാം. ഇത് ഓപ്ഷണൽ ആണ് . ഒരു മണിക്കൂർ നു ശേഷം കഴിക്കുകയാണെങ്കിൽ നല്ല കൊടംപുളിയുടെ ടേസ്റ്റ് ഒക്കെ നമ്മുടെ ചെമ്മീനിൽ പിടിച്ചു ഒരു കലക്കൻ രുചി തന്നെ ആയിരിക്കും.
എല്ലാവരും ഈ വിഭവം പരീക്ഷിക്കണം ഒപ്പം അഭിപ്രായങ്ങൾ അറിയിക്കണം.

Recipe by : Jinson John

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم