എന്റ അമ്മച്ചിയിൽ നിന്നും പഠിച്ച റെസിപി നാടൻ പോത്തിറച്ചി തേങ്ങ കൊത്തു ഇട്ടു ഉലർത്തിയത് 
പോത്തിറച്ചി -1 kg
മല്ലി പൊടി -2 tbsp
മുളക് പൊടി -2tbsp
മഞ്ഞൾ പൊടി -1 tsp
കുരുമുളക് പൊടി -1tsp
ഗരം മസാല പൊടി. 1tbsp
പെരുജീരകം -1 tp
സവാള -2
വെളുത്തുള്ളി - 6 എണ്ണം
ഇഞ്ചി -ഒരു വലിയ കഷ്ണം
തേങ്ങ കൊത്തു ആവശ്യത്തിന്
കറി വേപ്പില
വെളിച്ചെണ്ണ
ഉപ്പ്
പൊടികൾ എല്ലാ ചൂടാക്കി, സവാള, അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും കുറച്ചു തേങ്ങ കൊത്തും കറി വേപ്പില യും കുറച്ചു വെളിച്ചെണ്ണ യും, ഉപ്പുo എല്ലാം കൂടി പോത്തിറച്ചി യിൽ ചേർത്ത് നന്നായി തിരുമ്മുക അതീന്ന്ശേഷം കുക്കരിൽ വേവിക്കുക
അതിനുശേഷo വേറെ ഒരു പത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ഇഞ്ചി, വെളുത്തുള്ളി, തേങ്ങ കൊത്തു, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല പൊടി കുറച്ചു മല്ലിപൊടി എല്ലാം കൂടി ഇളക്കി അതിലേക്കു വേവിച്ചു വെച്ച ഇറച്ചി ചേർത്ത് നന്നായി വരട്ടി എടുക്കുക അടിപൊളി പോത്തിറച്ചി ഉലർത്തു റെഡി.

Recipe by Annie Johnson

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم