Boli / Holige / Obattu / Puran Poli // ബോളി/ ഹോളിഗെ / ഒബട്ടു / പൂരൻ പോളി..
കേരത്തിൽ ബോളി, കർണാടകയിൽ ഹോളിഗെ / ഒബട്ടു, മഹാരാഷ്ട്രയിൽ പൂരൻ പോളി.. ഒരുപാട് പേരുകൾ ഉള്ള ഈ സ്വീറ്റ് നല്ല അടിപൊളി ടേസ്റ്റ് ആ.. റെസിപ്പി നോക്കാം..
മൈദ : 2 കപ്പ്
മഞ്ഞൾ പൊടി: 1/4 ടീ സ്പൂണ്
ഉപ്പ് : ഒരു നുള്ള്
നെയ്യ്/ഓയിൽ: 3 ടേബിൾ സ്പൂണ്
കടല പരിപ്പ് : 1 കപ്പ്
ശർക്കര : 1 കപ്പ്
ഏലക്കാ പൊടി : 1/4 ടീ സ്പൂണ്
ഉപ്പ് : ഒരു നുള്ള്
മൈദ, ഉപ്പ്, മഞ്ഞൾ, 1 ടേബിൾ സ്പൂണ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കൾ അല്പം കൂടി അയവിൽ മാവ് റെഡി ആക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂണ് ഓയിൽ മുകളിൽ തേച്ച് 3 മണിക്കൂർ മാറ്റി വെക്കുക.
കടലപ്പരിപ്പ് കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തു വെക്കുക ശേഷം വെള്ളം ഒഴിച്ച് കുക്കറിൽ ഇട്ടു വേവിച്ചെടുക്കുക ..ഈ കടലപ്പരിപ്പ് മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക
ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക..
ഇതിലേക്ക് പൊടിച്ചെടുത്ത കടല പരിപ്പ് ചേർത്ത് വഴറ്റുക
വെള്ളം വറ്റി ഡ്രൈ ആകുമ്പോൾ ഏലയ്ക്ക പൊടി,ഉപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ് ആക്കുക
ചൂട് ഒന്ന് തണയുമ്പോൾ ചെറിയ ബോൾ ആക്കുക.
കുഴച്ചു വെച്ച മൈദയിൽ നിന്നും ചെറിയ ബോൾ ആക്കി എടുക്കുക.ചെറുതായി ഒന്ന് പരത്തുക. ഇനി ഒരു കടലപ്പരിപ്പ് ബോൾ മൈദ മാവിനുള്ളിൽ വച്ച് ഉരുട്ടി എടുക്കുക. ഉള്ളിൽ നിറച്ചത് പുറത്തേക്ക് വരാത്ത രീതിയിൽ നന്നായി ഉരുട്ടി എടുക്കണം. കൂടുതൽ ആയി വരുന്ന മാവി മുറിച്ചു മാറ്റണം.
ഇനി ഇത് കനം കുറച്ച് പരത്തി എടുക്കണം
ഞാൻ ബട്ടർ പേപ്പറിൽ അല്പം എണ്ണ തടവി കൈ വെച്ച് ആണ് പരത്തി എടുത്തത്.. അല്ലെങ്കിൽ അല്പം മാവ് തൂവി ചപ്പാത്തി കൊല് ഉപയോഗിച്ച് പരത്തി എടുക്കാം.
ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കുക.. അല്പം നെയ്യ് തടവി എടുക്കാം..
ഈ അളവിൽ 12 ബോളി ഉണ്ടാക്കാം..

Recipe by Anjali Abhilash
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes