Dilkhush / Dilpasand / Coconut Bun
അര കപ്പ് ചെറിയ ചൂടുള്ള പാലിൽ മുക്കാൽ ടീ സ്പൂണ് യീസ്റ്റ് , 1 ടേബിൾ സ്പൂണ് പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി ഒരു 10 മിനിറ്റ് മാറ്റി വെക്കുക
2 കപ്പ് മൈദയിലേക്ക് 2 ടേബിൾ സ്പൂണ് പാൽപ്പൊടി,1 ടേബിൾ സ്പൂണ് പഞ്ചസാര, കാൽ ടീ സ്പൂണ് ഉപ്പ് എന്നിവ ചേർത്തിളക്കുക.. ഇതിലേക്ക് പാൽ യീസ്റ്റ് മിക്സ് ചേർത്തു കുഴക്കുക.. 2 ടേബിൾ സ്പൂണ് ബട്ടർ ചേർത്തു നന്നായി കുഴച്ചു നനഞ്ഞ തുണി കൊണ്ട് മൂടി ഒന്നര മണിക്കൂർ മാറ്റി വെക്കുക
ഫില്ലിംഗ് റെഡി ആക്കാം
2.5 കപ്പ് തേങ്ങയിലേക്ക് 2 സ്പൂണ് പാൽപ്പൊടി, 4 ടേബിൾ സ്പൂണ് പഞ്ചസാര, കാൽ കപ്പ് നുറുക്കിയ അണ്ടിപ്പരിപ്പ്/ബദാം, കാൽ കപ്പ് ഉണക്ക മുന്തിരി, കാൽ കപ്പ് ടൂട്ടി ഫ്രൂട്ടി, 1 ടേബിൾ സ്പൂണ് ബട്ടർ, കാൽ ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
മാവ് നന്നായി പൊങ്ങി വന്ന് കഴിഞ്ഞു 2 ഭാഗം ആക്കുക.. ഇതിൽ നിന്നും ഒന്ന് എടുത്തു അല്പം മൈദ തൂവി പരത്തി എടുക്കുക.. ഒരു കേക്ക് ടിന്നിലേക്ക് വെക്കാം.. ഒരു 8 ഇഞ്ച് കേക്ക് ടിന്നിൽ ആണ് ഞാൻ ഉണ്ടാക്കിയത്..
ശേഷം ഫില്ലിംഗ് വെക്കുക.. ബാക്കി മാവ് പരത്തി എടുത്ത് മുകളിൽ വെച്ച് അരിക് നന്നായി അമർത്തി കൊടുക്കുക. ശേഷം മുകൾ ഭാഗത്ത് കുറച്ചു ടൂട്ടി ഫ്രൂട്ടി വിതറി ഒന്ന് അമർത്തി കൊടുക്കാം..കുറച്ചു പാൽ മുകളിൽ നന്നായി ബ്രഷ് ചെയ്യുക
നനഞ്ഞ തുണി വെച്ച് ഒരു 10 മിനുറ്റ് മൂടി വെക്കാം.. ഈ സമയം ഓവൻ 170C പ്രേഹീറ്റ് ചെയ്യാൻ ഇടാം
170C ഇത് 30 മുതൽ 35 മിനിറ്റ് ബെക്ക് ചെയ്യുക.
Approx weight 1kg

Recipe by Anjali Abhilash

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم