ദോശ തവയിൽ ഹോട്ടൽ സ്റ്റൈൽ തന്തൂരി ചിക്കൻ ആയാലോ
ചപ്പാത്തി, നാൻ, ബ്രെഡ് എന്നിവയ്ക്കൊക്കെ കഴിക്കാം..
അല്പം മയോനൈസ് കൂടെ ഉണ്ടെങ്കിൽ അടിപൊളി
തന്തൂരി ചിക്കൻ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
1.ചിക്കൻ (500 ഗ്രാമിന്റെ മാറിനേഷൻ ആണ് പറയുന്നത്.ചിക്കൻറെ അളവ് കൂടുബോൾ അതിനനുസരിച്ചു അരപ്പിന്റെ അളവ് കൂട്ടാം )
2.കട്ട തൈര് അര കപ്പ് (4 ടേബിൾ സ്പൂൺ )
3.മുളക് പൊടി (കാശ്മീരി ആണെങ്കിൽ നല്ലത് )ഒരു ടേബിൾ സ്പൂൺ
4.മഞ്ഞൾ പൊടി
5.മല്ലി പൊടി ഒരു ടേബിൾ സ്പൂൺ
6.കുരുമുളക് പൊടി അര ടേബിൾ സ്പൂൺ
7.ഗരം മസാല ഒരു ടീസ്പൂൺ
8.കസൂരി മേത്തി 1 ടീസ്പൂൺ(ഉണ്ടെങ്കിൽ ചേർത്താൽ ആ നോർത്ത് ഇന്ത്യൻ സ്വാദ് ലഭിക്കും )
9.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരോ ടീസ്പൂൺ വീതം
10.ഉപ്പ്
11.അര ചെറുനാരങ്ങയുടെ നീര്
12സൺഫ്ലവർ ഓയിൽ
1 മുതൽ 11 വരെ ഉള്ള ചേരുവകൾ ചിക്കനിൽ പുരട്ടി 4 മണിക്കൂർ അല്ലെങ്കിൽ തലേന്ന് രാത്രി തന്നെ ഫ്രിഡ്ജിന്റെ താഴെ തട്ടിൽ മൂടി വയ്ക്കുക.. മസാല നല്ല വണ്ണം ചിക്കനിൽ പിടിച്ചിരിക്കും.. ശേഷം പുറത്തെടുത്തു ദോശ പാനിൽ വേവിക്കാം.. വേവിക്കുമ്പോൾ മൂടി വച്ചു വേവിക്കുക.. ചിക്കൻ കരിയാതിരിക്കാൻ 5 മിനിറ്റ് കൂടുമ്പോൾ ഇരു വശവും തിരിച്ചും മറിച്ചും വേവിക്കാം.. ഇടയ്ക്ക് തിരിച്ചിടുമ്പോൾ 2 സ്പൂൺ ഓയിലിൽ 1 ടീസ്പൂൺ മുളക് പൊടി ചേർത്ത ഓയിൽ തൂവി കൊടുത്താൽ നല്ല ചുവന്ന കളർ കിട്ടും.. മീഡിയം ഫ്ലാമിൽ 15 മുതൽ 20 മിനിറ്റിൽ ചിക്കൻ വെന്തു കിട്ടും.
ചിക്കൻ എല്ലാം വെന്തു കഴിഞ്ഞാൽ ഒരു പാത്രത്തിൽ ഇട്ടു ആ പാത്രത്തിന്റെ നടുവിൽ ചൂട് ചിരട്ട കനൽ സ്റ്റീൽ പാത്രത്തിൽ വച്ചു 1 ടീസ്പൂൺ നെയ്യൊഴിച്ചു പുക വരുമ്പോൾ ചിക്കൻ പാത്രം മൂടി സ്മോക്കി എഫക്ട് കൊടുക്കാം..
അപ്പോൾ സിമ്പിൾ അല്ലെ.. എല്ലാവരും ട്രൈ ചെയ്യണേ
Recipe by Nithu Sivan
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes