നെയ്ച്ചോറും,ബീഫ് കറിയും,കചമ്പറും പിന്നെ ഇടയ്ക് തൊട്ടുനക്കാൻ നാരങ്ങാ അച്ചാറും..


ബീഫ് കറി
----------------
ആവശ്യം ഉള്ള സാധനങ്ങൾ
------------------------------------------
1) ബീഫ് - അര കിലോ ചെറുതായി മുറിച്ചത്
2)മല്ലിപൊടി- 3 ടീ സ്പൂണ്
മുളക് പൊടി-2 ടീ സ്പൂണ്
മഞ്ഞൾപൊടി- 1/2 സ്പൂണ്
കുരുമുളകുപൊടി- 1 സ്പൂണ്
ഗരം മസാല-2 സ്പൂണ്
3) സവാള - 2 എണ്ണം നീളത്തിൽ അരിഞ്ഞതു
പച്ചമുളക് - 3 എണ്ണം
ഇഞ്ചിവെളുതുള്ളി അരച്ചത് - 4 ടീ സ്പൂണ്
4)ചെറിയുള്ളി/ഉണക്കമുളക്/ കറിവേപ്പില
5) വെളിച്ചെണ്ണ/ഉപ്പ്

തയ്യാറാക്കുന്ന വിധം
------------------------------
പാനിൽ രണ്ടാമത്തെ ചേരുവകൾ ഇട്ടു ചെറിയ ബ്രൗൻ നിറം ആകുന്ന വരെ വറുക്കുക.ഇതു വേറെ പാത്രത്തിലേക്ക് മാറ്റുക.
ഇതേ പാനിൽ മൂന്നാമത്തെ ചേരുവകൾ ഓരോന്നായി ചേർത്തു നന്നായി വഴറ്റിയാൽ വറുത്തു വെച്ച പൊടിയും ബീഫും ഉപ്പും ചേർത്തു നന്നായി ഇളക്കി അല്പം വെള്ളം ചേർത്തു ഇതു ഒരു കുക്കറിൽ ഇട്ടു 5-6 വിസിൽ( ബീഫ് വേവുന്നവരെ)വേവിക്കുക.
ഇതു ഒരു ചട്ടിയിലേക്കു മാറ്റി വെള്ളം വറ്റി കുറുകുന്ന വരെ വേവിക്കുക. നാലാമത്തെ ചേരുവകൾ വെളിച്ചെണ്ണയിൽ താളിച്ചു ചേർത്തു ചൂടോടെ ഉപയോഗിക്കാം.

നെയ്ച്ചോർ
**********
*ഒരു സവാള നീളത്തിൽ അരിഞ്ഞതും,കുറച്ചു ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു വെക്കുക.
*കുക്കറിൽ 3 സ്പൂണ് നെയ്‌ ഒഴിച്ച ശേഷം2 പട്ട, 3 ഗ്രാമ്പൂ,3ഏലയ്ക്ക, ഒരു വഴനയില,ഒരു സ്പൂണ് കുരുമുളക് ചേർത്തു വഴറ്റുക.
*ഇതിലേക്ക് ഒരു സവാള അരിഞ്ഞതും 4 പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റിയ ശേഷം 15 മിനുറ്റ് കുതിർത്തു വെച്ച 2 ഗ്ലാസ് ബിരിയാണി അരിയും ഉപ്പും ചേർത്തു ഒരു രണ്ടു മിനിറ്റ് വഴറ്റുക.
* ഇതിലേക്ക് 3 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച ശേഷം കുക്കർ അടച്ച ശേഷം ഒരു വിസിൽ വന്നതിനു ശേഷം ഒരു 15 മിനുറ്റ് അനക്കാതെ വെക്കുക.
*ഇതിനു മുകളിൽ വറുത്തു വെച്ച ഐറ്റംസ് ,മല്ലിയില ,പുതിന ഇല ചേർക്കാം

കചമ്പർ (സർളസ്)
-----------------------------
സവാള നീളത്തിൽ അരിഞ്ഞത് -2 എണ്ണം
പച്ചമുളക് -6
ഉപ്പ്,വിനാഗിരി

സവാളയും പച്ചമുളകും അരിഞ്ഞു ഉപ്പും വിനാഗിരിയും ചേർത്തു നന്നയി ഇളക്കി ഉപയോഗിക്കാം.

Recipe by 
Nikhil Rajani Babu

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم