അവൽ വിളയിച്ചത്
അവൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്ത് നോക്കൂ....വളരെ എളുപ്പത്തിൽ healthy ആയ ഒരു പലഹാരം...2 ആഴ്ചയോളം പുറത്തു വെച്ചാലും കേടാവില്ലട്ടോ..
ചേരുവകൾ:-
അവൽ-1 1/2 കപ്പ്
തേങ്ങ ചിരവിയത് -1 1/2 കപ്പ്
ശർക്കര -150 g
പൊട്ടുകടല -1/4 കപ്പ്
കറുത്ത എള്ള്-1 TbSp
അണ്ടിപ്പരിപ്പ് -2 TbSp
ഏലക്ക പൊടി -1/2 TSp
നെയ്യ് -1 1/2 TbSp
പാകം ചെയ്യുന്ന വിധം:-
അവൽ ചെറുതായി ചൂടാക്കിയെടുക്കുക...പാനിൽ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ്,പൊട്ടുകടല,എള്ള് എന്നിവ വറുത്തു മാറ്റി വെക്കുക...
ശർക്കര അല്പം വെള്ളം ഒഴിച്ചു അലിയുമ്പോൾ അരിച്ചെടുക്കുക...ശർക്കരപ്പാനി വീണ്ടും പാനിലൊഴിച്ചു തിളപ്പിച്ച് തേങ്ങ ചേർത്തു നന്നായി വരട്ടിയെടുക്കുക...അടുപ്പിൽ നിന്നും വാങ്ങി അവൽ,വറുത്തു വെച്ച അണ്ടിപ്പരിപ്പ്,പൊട്ടുകടല,എള്ള് ചേർത്തു നന്നായി യോജിപ്പിക്കുക.
Recipe by Rafsila Irfan
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes