Creamy Mushroom Masala

എണ്ണ: 1 tbsp
പെരുംജീരകം: 1/2tsp
ഇഞ്ചിവെളുത്തുള്ളി ചതച്ചത്: 2 tbsp
സവാള: 2
ഉപ്പ്:
പച്ച മുളക് : 3-4
മഞ്ഞൾപ്പൊടി: 1/2 tsp
മല്ലിപൊടി: 2tsp
കുരുമുളക് പൊടി: 1tsp
ഗരം മസാല: 1/2tsp
തക്കാളി: ഒന്ന്
കൂൺ: 150 ഗ്രാം
തേങ്ങാപ്പാൽ: 3/4 കപ്പ്
മല്ലിയില: ഒരു കൈ പിടി

ഹായ് സുഹൃത്തുക്കളെ, ഇന്ന് നമ്മള്‌ മഷ്റൂം മസാലയാണ് തയ്യാറാക്കാൻ പോകുന്നത്

ഒരു പാനിൽ 1 tbsp എണ്ണ ചൂടാക്കി 1/2tsp പെരുംജീരകം ഇട്ട് വഴറ്റുക.
ഇനി 2 tbsp ഇഞ്ചി വെളുത്തുള്ളിയും അരിഞ്ഞ മല്ലിയിലയും ചേർക്കുക.
ഇതിലേക്ക് അരിഞ്ഞ പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക.
ഇനി 2സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.ഇനി ഉപ്പ് ചേർക്കുക.
ഉള്ളി വാടി വന്നാൽ 1/2tsp മഞ്ഞൾപ്പൊടി ചേർത്ത് പച്ച മണം പോകുന്നതുവരെ വഴറ്റുക.
2tsp മല്ലിപൊടി ചേർത്ത് നന്നായി വഴറ്റുക.ഇനി ഇതിലേക്ക് 1 tsp കുരുമുളക് പൊടി ചേർക്കുക.
ഇപ്പോ 1/2tsp ഗരം മസാല ചേർക്കുക.ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞതും ചേർത്ത് വേവിക്കുക.ഇനി 150 ഗ്രാം കൂൺ ചേർത്ത് നന്നായി വേവിക്കുക.
ഇപ്പോ കട്ടിയുള്ള തേങ്ങാപ്പാൽ 3/4 കപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 1-2 മിനിറ്റ് വേവിക്കുക.
ഇപ്പോൾ 10-12 കശുവണ്ടി അര കപ്പ് വെള്ളത്തിൽ അരച്ചത് കറിയിൽ ചേർക്കുക.
രുചി അനുസരിച്ച് ഉപ്പ് ക്രമീകരിക്കുക.
അവസാനായിട്ട് മല്ലിയില ചേർത്ത് ഇളക്കുക, ഇപ്പോൾ രുചികരമായ കറി തയ്യാർ

Recipe by Krishnendu Renadiv

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم