മസാല ദോശ
അരിയും ഉഴുന്നും വേണ്ട 15 മിനിറ്റിൽ നല്ല ക്രിസ്പി മസാലദോശ
റവ ഒരു കപ്പ്
ഗോതമ്പു പൊടി ഒരു ടേബിൾ സ്പൂൺ
കടലമാവ് ഒരു ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തൈര് ഒരുകപ്പ്
വെള്ളം ആവശ്യത്തിന്
ഓയിൽ ഒരു ടേബിൾ സ്പൂൺ
കടുക് ഒരു ടീസ്പൂൺ
കടല പരിപ്പ് ഒരു ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ
സവാള അരിഞ്ഞത് ഒന്ന്
പച്ചമുളക് 1 ചെറുതായി അരിഞ്ഞത്
കറിവേപ്പില കുറച്ച്
ഉരുളക്കിഴങ്ങ് അഞ്ചെണ്ണം വേവിച്ച് ഉടച്ചെടുത്ത്
മല്ലിയില രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ
ഒരു മിക്സിയുടെ ജാർ ലേക്ക് റവ ഗോതമ്പ് പൊടി കടലമാവ് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക അതിനുശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് തൈര് കൂടെ ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ആവശ്യത്തിനനുസരിച്ച് വെള്ളം ചേർത്ത് ദോശമാവ് ഭാഗത്ത് ദോശ മാവിന് പാകത്തിന് ആക്കിയെടുക്കുക ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് ഒന്നുകൂടെ മിക്സ് ആക്കുക
ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് കൊടുക്കുക ഇതിലേക്ക് കടലപ്പരിപ്പും കറിവേപ്പിലയും ചേർത്ത് കൊടുക്കുക അതിനുശേഷം സവാള അരിഞ്ഞതും ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഒന്നു മിക്സ് ആക്കിയതിനു ശേഷം വേവിച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് കുറഞ്ഞ തീയിൽ വച്ച് ഒരു മിനിറ്റ് വഴറ്റിയെടുക്കുക മസാല റെഡി
ഒരു പാൻ ചൂടാക്കി വയ്ക്കുക ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ചുകൊടുത്തു കനംകുറച്ച് പരത്തി എടുക്കുക സൈഡിലായി ഒരു സ്പൂൺ ഓയിൽ അല്ലെങ്കിൽ നെയ്യ് ചേർത്തുകൊടുക്കാം മൊരിഞ്ഞു വരുമ്പോൾ ഉള്ളിൽ മസാല ചേർത്ത് കൊടുത്തത് റോൾ ചെയ്ത് എടുക്കുക വളരെ ഈസിയായി റെഡിയാക്കുന്ന മസാല ദോശ ആണ്
Recipe by Kittas Kitchen
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes