ചിക്കൻ ബിരിയാണിയുടെ ഈ രുചി നിങ്ങളെ കൊതിപ്പിക്കാതെ ഇരിക്കില്ല
Perfect Hyderabadi Chicken Biryani
ചിക്കൻ ഒരുകിലോ
മുളകുപൊടി 4 ടീസ്പൂൺ
മല്ലിപ്പൊടി 4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നാല് ടേബിൾസ്പൂൺ
ഉപ്പ് രണ്ട് ടീസ്പൂൺ
കറുവപ്പട്ട എട്ടെണ്ണം
ഗ്രാമ്പു 10
ഷാ ജീര ഒരു ടീസ്പൂൺ
തൈര് 300ml
പച്ചമുളക് നാലെണ്ണം
മല്ലിയില അരിഞ്ഞത് ഒരു കപ്പ്
പുതിനയില അരിഞ്ഞത് അരക്കപ്പ്
സവാള ഫ്രൈ ചെയ്തത് നാലെണ്ണം
ഓയിൽ മുക്കാൽ കപ്പ് സവാള ഫ്രൈ ചെയ്തതിന്റെ
നാരങ്ങാനീര് മൂന്ന് ടീസ്പൂൺ
ചിക്കൻ ഇതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് മിക്സ് ആക്കിയതിനു ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുക
ബസ്മതി റൈസ് 750 ഗ്രാം
ഉപ്പ് 2 ടേബിൾ സ്പൂൺ
വെള്ളം ചോറ് വേവിക്കാൻ ആവശ്യത്തിന് രണ്ടര ലിറ്റർ
കറുവപ്പട്ട രണ്ടെണ്ണം
ഗ്രാമ്പൂ നാലെണ്ണം
ഏലക്ക നാലെണ്ണം
ഷാ ജീരകം ഒരു ടീസ്പൂൺ
നെയ്യ് ഒരു ടേബിൾസ്പൂൺ
ചൂടുവെള്ളം അരക്കപ്പ്
പാല് അരക്കപ്പ് + മഞ്ഞൾപൊടി
പുതിനയില
ചോറ് വേവിക്കാനായി വെള്ളത്തിലേക്ക് കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക ഷാ ജീരകം എന്നിവ ചേർത്ത് കൊടുക്കുക വെള്ളം നല്ലപോലെ തിളച്ചതിനു ശേഷം അര മണിക്കൂർ കുതിർത്ത എടുത്തിട്ടുള്ളഅരി ചേർത്ത് കൊടുക്കുക. അഞ്ചുമിനിറ്റ് ഹൈ ഫ്‌ളൈയിം ഇൽ വെച്ച് വേവിച്ചു മാറ്റിയെടുക്കുക അതിനുശേഷം ഒരു മണിക്കൂർ മസാല പുരട്ടി മാറ്റി വച്ചിട്ടുള്ള ചിക്കൻ ബിരിയാണി പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ഇതിനു മുകളിലായി വേവിച്ച് എടുത്തിട്ടുള്ള ചോറ് പകുതി എടുക്കുക മുകളിലായി കുറച്ച് പുതിനയിലയും രണ്ട് പച്ചമുളകും ചേർത്ത് കൊടുക്കുക വീണ്ടും അടുത്ത ലയർ ചോറ് കൊടുക്കുക ഏറ്റവും മുകളിലായി കുറച്ചു പുതിനയിലയും സവാള ഫൈ ചെയ്തതും ഇട്ടു കൊടുക്കുക അരകപ്പ് ചൂടുവെള്ളത്തിൽ ലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് മിക്സ് ചെയ്ത് മുകളിലായി ഒഴിച്ചുകൊടുക്കുക പാലിലേക്ക് മഞ്ഞൾപൊടി അല്ലെങ്കിൽ കുങ്കുമപ്പൂ ചേർത്ത് മിക്സ് ആക്കിയതും മുകളിലായി ഒഴിച്ചു കൊടുക്കാം നല്ലപോലെ ടൈറ്റായി സീൽ ചെയ്തതിനുശേഷം ആദ്യത്തെ പത്ത് മിനിറ്റ് ഹൈ ഫ്‌ളൈയിം വേവിച്ചെടുക്കുക അതിനുശേഷം ഒരു തവയുടെ മുകളിലേക്ക് വെച്ചുകൊടുത്ത് 30 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വച്ച് വേവിക്കുക അതിനുശേഷം തുറന്നു നോക്കുമ്പോൾ സൂപ്പർ ടെസ്റ്റിൽ ഉള്ള ബിരിയാണി റെഡിയായി
Recipe by Kittas Kitchen
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes